ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : രാജ്യത്തെ ന്യുനപക്ഷ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണ ക്രമത്തിന്റെ ഉത്തരവാദിത്തമാണെന്ന് ശരീഫ് സാഗർ അഭിപ്രായ പെട്ടു. ജനാധിപത്യ ഇന്ത്യയെ നില നിർത്താൻ മതേതര കക്ഷികൾ ഒരുമിച് നിൽക്കുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിച്ച ‘വൈസ് 2024’ ലീഡേഴ്‌സ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.ലീഡേഴ്‌സ് ക്യാമ്പ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉൽഘടനം ചെയ്തു.
ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷനായിരുന്നു.
ജില്ല കെഎംസിസി കമ്മിറ്റി ആവിഷ്കരിച്ച കർമ പദ്ധതികൾ പരിപാടിയിൽ പ്രസിഡന്റ് അവതരിപ്പിച്ചു.കെഎംസിസിയുടെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തന ങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങ് കൂടിയാണ് ക്യാമ്പിൽ നടന്നത്.ആദ്യ സെഷനിൽ ‘സംസ്കരണത്തിന്റെ റമളാൻ’ എന്ന വിഷയത്തിൽ ജാമിയ നൂരിയ പ്രൊഫസർ ളിയാഹുദീൻ ഫൈസിയും രണ്ടാം സെഷനിൽ ഷരീഫ് സാഗർ ‘മുസ്ലിം ഉമ്മത്തിന്റെ സംഘാടനം’ എന്ന വിഷയത്തിലും സംസാരിച്ചു.

ആത്മ സംസ്കരണത്തിന്റെ പുണ്യമാക്കപ്പെട്ട ദിവസങ്ങളെ കാത്തിരിക്കുന്ന വിശ്വാസി സമൂഹം കൂടുതൽ സൂക്ഷ്മതയോടെ പ്രവർത്തിക്കണമെന്നും പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധന വഴികളിൽ വ്യാപ്രതരാവണമെന്നും ളിയാഹുദീൻ ഫൈസി ഓർമിപ്പിച്ചു.
മുസ്‌ലിം ഉമ്മത്ത് ഒരുമിച്ച് നിൽക്കേണ്ട അനിവാര്യതകൾ സ്പെയിനിന്റെയും കൊർ ദോവയുടെയും പാഠങ്ങളിൽ നിന്ന് ഉൾകൊള്ളേണ്ടതാണെന്നും കേരളീയ ഉമ്മത്തിന്റെ പ്രപിതാക്കൾ ഇതര സമൂഹത്തിന്റെ വിശ്വാസം ആർജിച്ചെടുത്ത പ്രതലത്തിൽ നിന്നാണ് രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങൾ കൊയ്തെടുത്തതെന്നും ശരീഫ് സാഗർ അഭിപ്രായപെട്ടു.
നൈമിഷികമായ വൈകാരികതകൾ കൊണ്ട് ഇന്ത്യൻ മുസൽമാന്റെ അവകാശങ്ങൾ ചോദിക്കുവാനുള്ള ഇടവും അവസരവും നഷ്ടപ്പെടുത്തിയാൽ പിന്നീടത് വീണ്ടെടുക്കുക എന്നത് അത്ര ലളിതമായിരിക്കില്ലെന്ന ഓർമ്മപ്പെടുത്തലാണ് ശരീഫ് സാഗർ നടത്തി യത്. മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനാഘോഷ പരിപാടികൾക്ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര തുടക്കം കുറിച്ചു.
ജില്ല കെഎംസിസി ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി നന്ദിയും പറഞ്ഞു. ജില്ല കെഎംസിസി ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ ക്യാമ്പ് ഡയറക്ടറായിരുന്നു.
നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ മുഹമ്മദ് വേങ്ങര,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം, ഓർഗ നൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്,ചെയർമാൻ യൂ.പി മുസ്തഫ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ,ഷാഫി മാസ്റ്റർ തുവ്വൂർ, പിസി മജീദ് എന്നിവർ സംബന്ധിച്ചു.
ജില്ല ഭാരവാഹികളായ നൗഫൽ താനൂർ ,ഷക്കീൽ തിരൂർക്കാട് ,റഫീഖ് ഹസ്സൻ, മൊയ്‌ദീൻ കുട്ടി പൊന്മള ,മജീദ് മണ്ണാർമല,സഫീർ ഖാൻ,യൂനുസ് നാണത്ത്,നാസർ മൂത്തേടം,ഇസ്മായിൽ ഓവുങ്ങൽ,ഫസലു പൊന്നാനി,ഷബീറലി പള്ളിക്കൽ ,അർഷാദ് തങ്ങൾ,സലാം മഞ്ചേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
