Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആളുകൾ സംഭാവന നൽകിയ പണം സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മരവിപ്പിച്ചു, ‘ഞങ്ങളുടെ കയ്യിൽ പണമില്ല, പിന്നെ എങ്ങനെ…’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്


കോൺഗ്രസ് പാർട്ടി ഫണ്ട് ക്ഷാമം നേരിടുന്നുണ്ടെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആളുകൾ സംഭാവന നൽകിയ പണം സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മരവിപ്പിച്ചു. ആദായനികുതി വകുപ്പ് പാർട്ടിക്ക് വൻ പിഴ ചുമത്തിയിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. രാജ്യത്തെ ഭരണഘടന യെയും ജനാധിപത്യത്തെയും “രക്ഷിക്കാൻ” ജനങ്ങൾ ഒരുമിച്ച് ശക്തമായി നിൽക്കണ മെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാർഗെ ആഹ്വാനം ചെയ്തു.

തിരഞ്ഞെടുപ്പിൽ എല്ലാവർക്കും തുല്യ അവസരം ലഭിക്കണമെന്ന് ഖാർഗെ ചൂണ്ടി ക്കാട്ടി. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായനികുതി യിലൂടെ പാർട്ടിക്ക് വൻ തുക പിഴ ചുമത്തുകയും ചെയ്തുവെന്നും അതേസമയം, സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ അവഗണിച്ച് തിരഞ്ഞെടുപ്പിലൂടെ ലഭിച്ച ആയിരക്കണ ക്കിന് കോടി രൂപ വെളിപ്പെടുത്താൻ ബിജെപി തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.

“നിങ്ങൾ സംഭാവനയായി നൽകിയത് ഞങ്ങളുടെ പാർട്ടി പണമാണ്. അവർ അത് മരവിപ്പിച്ചു. ഞങ്ങൾക്ക് ചെലവഴിക്കാൻ പണമില്ല. അതേസമയം, ബിജെപി തങ്ങൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. കാരണം അവരുടെ കളവ് പുറത്തുവരും. തെറ്റായ പ്രവൃത്തികൾ പുറത്തുവരും, അതിനാൽ അവർ ജൂലൈ വരെ സമയം ചോദിച്ചു, ”അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ പാർട്ടിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു. അവർ ഞങ്ങളുടെ 200 മുതൽ 300 കോടി രൂപ വരെ തടഞ്ഞാൽ പിന്നെ എങ്ങനെ തിരഞ്ഞെടുപ്പ് നടക്കും,” ഖാർഗെ ചോദിച്ചു.“നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളുടെ പേരിൽ സ്മാരകങ്ങൾ സ്ഥാപിക്കില്ല. അവരുടെ പേര് പിന്നീട് ആ വ്യക്തിയുടെ അനു യായികളാൽ സ്മാരകങ്ങൾക്ക് ഇടുകയാണ് ചെയ്യേണ്ടത്.’, ഗുജറാത്തിലെ ക്രിക്കറ്റ് സ്റ്റേഡി യത്തിന് മോദി സ്വന്തം പേരിട്ടതിനെ ഖാർഗെ വിമർശിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ട കലബുറഗിയിലെ (ഗുൽബർഗ) ജനങ്ങൾ തങ്ങളുടെ തെറ്റ് തിരു ത്താനും വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ തീരുമാനിച്ചി ട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ വർഷം ഫെബ്രുവരിയിൽ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. കേന്ദ്രത്തിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ‘ഭരണഘടനാവിരുദ്ധം’ എന്ന് വിളിച്ച് സുപ്രീം കോടതി റദ്ദാക്കിയതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു സംഭവ വികാസം. എന്നാൽ പിന്നീട്, പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ടാക്സ് ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു.


Read Previous

കലേത്സവ കോഴ ആരോപണം: ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐ’; ഷാജിയുടെ വീട് സന്ദര്‍ശിച്ച് കെ സുധാകരന്‍

Read Next

മലയാളം മിഷൻ സൗദി ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »