Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളം മിഷൻ സൗദി ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.


ജിദ്ദ: കേരള സര്‍ക്കാരിൻറെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻറെ സൗദിഅറേബ്യ ചാപ്റ്ററിലെ അധ്യാപകർക്കായി വെർച്വൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പ്രശസ്‌ത കവിയും മലയാളം മിഷൻ രജിസ്‌ട്രാറുമായ വിനോദ് വൈശാഖി പരിശീലന പരിപാടി ഉദഘാടനം ചെയ്‌തു.

മലയാളം മിഷൻ സൗദി ചാപ്റ്റർ വെർച്വൽ അധ്യാപക പരിശീലനം പ്രശസ്‌ത കവിയും മലയാളം മിഷൻ രജിസ്‌ട്രാറുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യുന്നു.

മാതൃഭാഷാ പഠനത്തിന്റെ സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായി മാതൃ ഭാഷാ പഠനത്തിൽ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠനബോധന രീതിയാണ് മലയാളം മിഷൻ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി അവരുടെ ജന്മസിദ്ധമായ ചിന്താശേഷികളും ഭാഷാപഠനശേഷികളും വികസിപ്പിച്ച് ഭാഷാപഠനം രസകരവും സർഗാത്മകവുമാക്കുന്ന തരത്തിലാണ് മലയാളം മിഷൻറെ പാഠ്യപദ്ധതി രൂപപ്പെടു ത്തിയിട്ടുള്ളത്.

മലയാളം മിഷൻറെ നൂതനമായ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് അധ്യാപക പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. വിദഗ്‌ധ പരിശീലകനും മലയാളം മിഷൻ ഭാഷാ അധ്യാപകനുമായ ടി.സതീഷ് കുമാർ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി.

മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്‌ധ സമിതി ചെയർ പേഴ്‌സൺ ഷാഹിദ ഷാനവാസ്, ചാപ്റ്റർ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപകരുടെ സർഗാത്മക രചനകളുടെ സംവാദത്തിൽ ഡോ. രമേശ് മൂച്ചിക്കൽ, ജയകുമാർ അന്തിപ്പുഴ, അനുജ രാജേഷ്, ഇഖ്ബാൽ വെളിയങ്കോട്, ഷിഫാന, പ്രവിത, സുമിയ, റസിയ എന്നിവർ പങ്കെടുത്തു. വിദഗ്‌ധ സമിതി അംഗങ്ങളായ ലീന കോടിയത്ത്, സീബ കൂവോട്, നിഷ നൗഫൽ, സാജിദ മുഹമ്മദാലി, മേഖലാ കോ-ഓർഡിനേറ്റർ ജുനൈസ് പി.കെ,ഷാജഹാൻ കളത്തിൽ, കെ.ഉണ്ണിക്കൃഷ്ണൻ, കെ.പി. സജിത്ത് എന്നിവർ നേതൃത്വം നൽകി. പരിശീലന പരിപാടിയിൽ സൗദിയിലെ വിവിധ മേഖലകളിൽ നിന്ന് രജിസ്റ്റർ ചെയ്‌ത എഴുപതോളം അദ്ധ്യാപകർ പങ്കെടുത്തു.

മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ വിവിധ പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം ‘ എന്നതാണ് മലയാളം മിഷൻ ലക്ഷ്യമിടുന്നത്. പ്രവാസി മലയാളി കുട്ടികൾക്കുള്ള സൗജന്യ മാതൃഭാഷാ പഠനത്തിൻറെ പ്രാഥമിക കോഴ്‌സായ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇപ്പോൾ സൗദിയിലെ വിവിധ മേഖലകളിൽ നടത്തിവരുന്നത്.

മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, തബൂക്ക്, അൽഖസിം, അബഹ, നജ്‌റാൻ, അറാർ എന്നീ മേഖലകളാണ് നിലവിലുള്ളത്. മലയാളം മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുന്നതിനായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും മുഴുവൻ പ്രവാസി സംഘടകളുടെയും പങ്കാളിത്തത്തോടെ മേഖലാകമ്മിറ്റികൾ രൂപീകരിക്കുമെന്നും രണ്ടാം ഘട്ട അധ്യാപക പരിശീലനം ഏപ്രിൽ അവസാനം നടത്തുമെന്നും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. ‘

മലയാളം മിഷൻറെ ഭാഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താൽപര്യമുള്ള പ്രവാസികളും സംഘടനകളും 0508716292 , 0509244982 എന്നീ നമ്പറുകളിലോ mmissionksa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.



Read Previous

ആളുകൾ സംഭാവന നൽകിയ പണം സൂക്ഷിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മരവിപ്പിച്ചു, ‘ഞങ്ങളുടെ കയ്യിൽ പണമില്ല, പിന്നെ എങ്ങനെ…’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

Read Next

പത്മജയ്ക്ക് പിന്നാലെ പദ്മിനിയും ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »