Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

# Kalamandalam Satyabhama| കാക്കയുടെ നിറം, കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല’ ; ഡോ ആര്‍എല്‍വി രാമകൃഷ്‌ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ


തൃശൂര്‍ : നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്‌ണനെ നീചമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമില്ലാത്ത ഇയാളെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ആയിരുന്നു പരാമര്‍ശം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം ഇങ്ങനെ :

‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ കുറച്ച് അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ കാല്‍ കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നതിന്‍റെ അത്രയും അരോചകമായിട്ട് ഒന്നുമില്ല. എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം കളിക്കേണ്ടത്. ഇവനെ കണ്ടുകഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’.

അതേസമയം, കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. എന്നാൽ താൻ ആരുടെയും പേരെടുത്ത് പരാമര്‍ശി ച്ചിട്ടില്ലെന്നും ആരോപണം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ആണ് സത്യഭാമയുടെ വിശദീകരണം. ആരോപണങ്ങളിൽ വസ്‌തുതയില്ലെന്നും സത്യഭാമ പറയുന്നു.


Read Previous

#Complaint that Modi has violated election rules| ബിജെപി പരിപാടിക്ക് വ്യോമസേന ഹെലികോപ്‌ടർ; മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്

Read Next

# S RAJENDRAN MEETS JAVADEKAR| ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കി’ ; സിപിഎം വിടില്ലെന്ന് എസ് രാജേന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »