Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

11 മക്കളും 41 പേരക്കുട്ടികളും; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 114-ാം വയസില്‍ അന്തരിച്ചു #World’s oldest person dies at 114


കാരക്കാസ് (വെനസ്വേല): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ 2022-ല്‍ ഇടം നേടിയ ജുവാന്‍ വിസെന്റെ പെരെസ് മോറ അന്തരിച്ചു. 114 വയസായിരുന്നു. വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡൂറോ മരണവിവരം ഔദ്യോഗികമായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 114 വയസുള്ളപ്പോള്‍ യുവാന്‍ വിസെന്റെ പെരെസ് മോറ നിത്യതയിലേക്ക് കടന്നതായി വെനിസ്വേലന്‍ പ്രസിഡന്റ് എക്‌സില്‍ കുറിച്ചു.

2022 ഫെബ്രുവരി നാലിന് 112 വയസും 253 ദിവസവും പ്രായമായപ്പോഴാണ് പെരെസ് മോറ ഗിന്നസ് റെക്കോഡിനുടമയായത്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോഡാണ് മോറ സ്വന്തമാക്കിയത്. 11 കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന് 2022ലെ കണക്കനുസരിച്ച് 41 പേരക്കുട്ടികളും, 18 കൊച്ചുമക്കളും ഇവര്‍ക്ക് 12 മക്കളുമുണ്ട്.

1909 മേയ് 27ന് ആന്‍ഡിയന്‍ സംസ്ഥാനമായ താച്ചിറയിലെ എല്‍ കോബ്രെ പട്ടണത്തില്‍ ടിയോ വിസെന്റെ എന്ന കര്‍ഷകന്റെ 10 മക്കളില്‍ ഒമ്പതാമനായാണ് പെരെസ് മോറ ജനിച്ചത്. അച്ഛനും സഹോദരങ്ങള്‍ക്കും ഒപ്പം കാര്‍ഷിക മേഖലയിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചു വന്നത്. കാര്‍ഷിക-കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിരുന്നു.


Read Previous

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുള്ള അറസ്റ്റ്’: കെജരിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും #Kejriwal’s bail plea will be decided today

Read Next

വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി പോരാടും’; രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു #Will fight for the solution of the problems of the people of Wayanad’; Rahul Gandhi has submitted his nomination papers

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »