Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേന്ദ്രത്തിന്‍റെ എതിര്‍പ്പ് തള്ളി; ശ്രീജയെ ജഡ്ജിയാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ


ന്യൂഡല്‍ഹി: അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തുന്നതില്‍ അറിയിച്ചിരുന്ന എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറാണ് ശ്രീജ വിജയലക്ഷ്മി.

2023 ഡിസംബര്‍ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മി ഉള്‍പ്പടെ ഏഴ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ശുപാര്‍ശ കേരള ഹൈക്കോടതി കേന്ദ്രത്തിന് കൈമാറിയത്. 2024 മാര്‍ച്ച് 12-ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഇതില്‍ ശ്രീജ ഒഴികെ മറ്റ് ആറുപേരെയും ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തുന്നതിനെ കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം എതിര്‍ത്തിരുന്നു.

ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ സംബന്ധിച്ച് സുപ്രീം കോടതി കൊളീജിയം കേരള ഹൈക്കോടതി കൊളീജിയത്തിന്റെ അഭിപ്രായം തേടിയിരുന്നു. കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിര്‍പ്പ് പരിഗണിച്ച ഹൈക്കോടതി കൊളീജിയം ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തണം എന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു. ഇത് കണക്കിലെടുത്താണ് സുപ്രീം കോടതി കൊളീജിയം ശ്രീജയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത്. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയമാണ്.


Read Previous

‘ഓൺലൈൻ റീസെന്റ്ലി’, ‘കോണ്‍ടാക്റ്റ് സജഷന്‍’; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

Read Next

കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി സുപ്രീംകോടതി, ശ്രീജയെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »