Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൂരത്തിന് ജനങ്ങള്‍ക്കൊപ്പം യതീഷ് ചന്ദ്ര; മുന്‍ കമ്മീഷണറുടെ വീഡിയോ സ്റ്റാറ്റസാക്കി പൊലീസുകാര്‍


തൃശൂര്‍: പൂരം നടത്തിപ്പിലും ചടങ്ങുകളിലും തൃശൂരില്‍ ഈ വര്‍ഷമുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം കമ്മീഷണര്‍ അങ്കിത് അശോകന്റെ അനാവശ്യമായ ഇടപെടലാണെന്ന് വ്യാപകമായ പരാതി ഉയരുന്നതിനിടെ മുന്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പങ്കുവെച്ച് തൃശൂരിലെ പൊലീസുകാര്‍. പൂര പറമ്പില്‍ യതീഷ് ചന്ദ്ര ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

നിലവിലെ കമ്മീഷണര്‍ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷമാണ് യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. യതീഷ് ചന്ദ്ര കമ്മീഷണറായിരുന്നപ്പോള്‍ പൂരത്തി നെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ പങ്കെടുക്കുന്നതാണ് വീഡിയ യോയുടെ ഉള്ളടക്കം.’

വെള്ളിയാഴ്ച രാത്രിയോടെ പൂരം കാണാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ബാരിക്കേഡ് വച്ച് കെട്ടിയടച്ചതും വിവാദമുണ്ടാക്കിയിരുന്നു. പൊലീ സിന്റെ അനാവശ്യ ഇടപെടല്‍ കാരണം തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ട അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വീണ്ടും വിവാദമായി. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്നായി രുന്നു കമ്മീഷണറുടെ ആക്രോശം. ഇതിനിടെയാണ് മുന്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പൊലീസുകാര്‍ പങ്കുവെക്കുന്നത്. പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് ഇന്നലെ തന്നെ ഉത്തരവിട്ടിട്ടുണ്ട്.

https://www.facebook.com/sarpakavudileep?ref=embed_video


Read Previous

കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സ്വത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും’ : പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം കടുക്കുന്നു, ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്‍റെ പദവിയുടെ അന്തസ് മോദിയോളം താഴ്‌ത്തിയിട്ടില്ല’ #PM Modi Communal Remark

Read Next

കേരള തീരത്ത് ഉയർന്ന തിരമാല, കടലാക്രമണ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »