Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

#Vote Against Dictatorship Sunita: ഇന്ത്യയുടെ മകളാണ്’; ഏകാധിപത്യത്തിനെതിരെ വോട്ടഭ്യര്‍ത്ഥിച്ച് സുനിത കെജ്‌രിവാള്‍


ന്യൂഡല്‍ഹി: ഇന്ത്യയുടെ മകളെന്ന നിലയില്‍ ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാള്‍. ഏകാധിപത്യത്തി നെതിരെ വോട്ട് ചെയ്യാനും ജനാധിപത്യത്തെ രക്ഷിക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.

പശ്ചിമ ഡല്‍ഹി മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്ഥി മഹാബല്‍ മിശ്രയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു. സുനിത. നിങ്ങളുടെ മുഖ്യമന്ത്രി സിംഹമാണെന്നും ആര്‍ക്കും അദ്ദേഹത്തെ തകര്‍ക്കാനാകില്ലെന്നും സുനിത പറഞ്ഞു. അദ്ദേഹം ഭാരതാംബയുടെ മകനാണ്. നിങ്ങളുടെ വോട്ടുകളുടെ കരുത്ത് തിരിച്ചറിയണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കെജ്‌രിവാള്‍ ജയിലിലായത് സ്‌കൂളുകള്‍ നിര്‍മ്മിച്ചത് കൊണ്ടും സൗജന്യ വൈദ്യുതി നല്‍കിയത് കൊണ്ടും മൊഹല്ല ക്ലിനിക്കുകള്‍ തുറന്നത് കൊണ്ടുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു വാഹനത്തിന്‍റെ സണ്‍റൂഫിലൂടെയാണ് അവര്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്‌തത്. പുഷ്‌പ വൃഷ്‌ടി നടത്തി ജനങ്ങള്‍ അവരെ വരവേറ്റു.

കെജ്‌രിവാള്‍ ജയിലിലാണെങ്കിലും സുനിത എഎപിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. റോഡ് ഷോകളിലും അവര്‍ പങ്കെടുക്കുന്നുണ്ട്. ദക്ഷിണ ഡല്‍ഹി, ന്യൂഡല്‍ഹി, മണ്ഡലങ്ങളിലും ഗുജറാത്ത്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു.


Read Previous

#Houthi Missile Attack In Red Sea ചെങ്കടലില്‍ ഹൂതി വിമതര്‍ ആക്രമിച്ച എണ്ണക്കപ്പലിന് രക്ഷയായി ഇന്ത്യന്‍ നാവിക സേന

Read Next

#Chariot Tragedy Vijayapura: ഉത്സവം അവസാനിച്ചത് കണ്ണീരില്‍ ; രഥം കയറിയിറങ്ങി 3 പേര്‍ കൊല്ലപ്പെട്ടു, 4 പേര്‍ക്ക് ഗുരുതര പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »