Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ജനവിധി തേടും; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും, അമേഠിയില്‍ കെ.എല്‍ ശര്‍മ


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും മല്‍സരിക്കും. വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയിലും ജനവിധി തേടുന്നത്. വലിയ റാലിയോടെയാകും രാഹുലിന്റെ പത്രികാ സമര്‍പ്പണം. പ്രിയങ്കാ ഗാന്ധിയും അദേഹത്തെ അനുഗമിക്കും.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന് ആണ്. തന്റെ മുന്‍ കോട്ടയായ അമേഠിയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടു കള്‍ ഉണ്ടായിരുന്നു. 2004 മുതല്‍ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. പാര്‍ട്ടി ശക്തി കേന്ദ്രമായ റായ്ബറേലിയില്‍ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

2019 ല്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി 15 വര്‍ഷം പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ.എല്‍ ശര്‍മയെയാണ് മത്സരിപ്പിക്കുന്നത്. ഇന്നാണ് അമേഠി, റായ്ബറേലി സീറ്റുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.

അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ യഥാക്രമം രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് ഘടകത്തില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതോടെ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരും.


Read Previous

‘കൂട്ടബലാത്സംഗക്കാരനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണം’: മോഡിക്കെതിരെ രാഹുല്‍

Read Next

അബ്ദുല്‍ റഹീം മോചന കേസ്: മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »