നൂര്‍ബിന ചായക്കോപ്പയിലെ കൊടുങ്കാറ്റ്, ഒരു വോട്ടു പോലും നഷ്ടമാവില്ല’


മലപ്പുറം: വനിതാ ദേശീയ ലീഗ് സെക്രട്ടറി സ്ഥാനം രാജിവച്ച നൂര്‍ബിന റഷീദിനെതിരെ മുസ്ലീം ലീഗ്. ഈ രാജികൊണ്ട് മുസ്ലീം ലീഗിന് ഒരുവോട്ടുപോലും നഷ്ടമാകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നൂര്‍ബിന റഷീദിന്റെ പരസ്യപ്രതികരണം അച്ചടക്കലംഘനമാണ്. അച്ചടക്കലംഘനനത്തിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ചോദിച്ച് വിശദീകരണം ആവശ്യ പ്പെട്ടിട്ടുണ്ടെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.

‘പത്ത് ഇരുപത്തി അഞ്ച് ലക്ഷം അംഗങ്ങള്‍ ഉള്ള പാര്‍ട്ടിയല്ലേ ലീഗ്. ഈ ഒരാള്‍ മാത്രമാണ് പേരാമ്പ്രയിലെ സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുവന്നത്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് അറിയേക്കണ്ടത് പാര്‍ട്ടി നേതൃത്വത്തെയാണ്. അല്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ അല്ല. ഇതുവരെ ഒരഭിപ്രായ വ്യത്യാസവും അവര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. നൂര്‍ബിനയുടെ രാജി ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. അവരുടെ വിശദീകരണം അനുസരിച്ച് തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും. അവര്‍ രാജിവച്ചതുകൊണ്ട് പാര്‍ട്ടിയുടെ ഒരുവോട്ട് പോലും കുറയില്ല. വനിതാ ലീഗിന്റെ നിലപാട് ഒരുവ്യക്തിയല്ല പറയേണ്ടത്’ സലാം പറഞ്ഞു.

വര്‍ഗീയമായ അന്തഃഛിദ്രം ഉണ്ടാക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കിയതാണ് പേരാമ്പ്രയിലെ മതവിദ്വേഷ പ്രചരണം. ഇത് പരാജയം മുന്നില്‍ കണ്ട് സിപിഎം കളിക്കുന്ന കളിയാണ്. ബിജെപിയെക്കാളും വര്‍ഗീയത ആളിക്കത്തിച്ച് നാല് സീറ്റ് മൂന്ന് വോട്ട് നേടാനുളള ശ്രമം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജന്മനാ കൊണ്ട് നടക്കുക യാണ്. ഇത്രയും വൃത്തികെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി വേറെ ഇല്ല. ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും കൃഷ്ണപിള്ളയുടെ എകെജിയുടെയും ഒക്കെ പാര്‍ട്ടി പിണറായിയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ എവിടെ വന്നുനില്‍ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കാണുന്നത്. ഇത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും സലാം പറഞ്ഞു.


Read Previous

പാണക്കാട് തങ്ങളെ നാലാം ഖലീഫയെന്ന് വിളിച്ചു; തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുതന്നു’; നൂര്‍ബിന റഷീദ് വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

Read Next

ക്ഷേമപെന്‍ഷന്‍ മൂവായിരം; കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ്: യുഡിഎഫ് പ്രകടന പത്രിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »