ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട്: വൈദ്യുത പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി. കോളനിയില്‍ സ്വാമിനാഥന്‍റെ മകന്‍ ശക്തിവടിവേല്‍ (49) ആണ് മരിച്ചത്.
റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള ആര്യവേപ്പില്‍ കയറിയപ്പോഴായിരുന്നു അപകടം. ചില്ല വെട്ടാന്‍ ശ്രമിക്കുന്നതിനിടെ മരക്കൊമ്പ് വൈദ്യുത പോസ്റ്റില്‍ തട്ടി അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മരക്കൊമ്പില്‍ മരിച്ചനിലയിലായിരുന്ന ശക്തിവടിവേലിനെ കഞ്ചിക്കോട് അഗ്നിരക്ഷാ നിലയത്തില്‍നിന്നുള്ള സേനയെത്തിയാണ് താഴെയിറക്കിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
