ജി സുധാകരനും സിപിഎമ്മും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്, പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിനെതിരെ വക്കീൽ നോട്ടീസ്


ആലപ്പുഴ: ജി സുധാകരൻ എംഎൽഎയും സിപിഎമ്മും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. പൊളിറ്റിക്കൽ ക്രിമിനൽ എന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപിച്ച് ജി സുധാകരന് സിപിഎം നേതാവ് വക്കീൽ നോട്ടീസയച്ചു. ആലപ്പുഴ ജില്ലാ സ്പാേർട്സ് കൗൺസിൽ പ്രസിഡന്റും നഗരസഭയിലെ എൽഡിഎഫ് കക്ഷിനേതാവുമായ വി ജി വിഷ്ണുവാണ് നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

സിപിഎമ്മുമായി പിണങ്ങിപ്പിരിഞ്ഞതോടെയാണ് ആലപ്പുഴയിലെ പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് ജി സുധാകരൻ ആരോപിച്ചത്. എച്ച് സലാം ഉൾപ്പെടെയുള്ള നേതാക്കന്മാർക്കെതിരെയായിരുന്നു വിമർശനം. ഇക്കൂട്ടത്തിനിടയിലാണ് വിഷ്ണുവിന്റെ പേരും ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ ജി സുധാകരൻ വിജയിച്ചതിനുശേഷം പാർട്ടിയും അദ്ദേഹവുമായുള്ള പോര് ശക്തമായി തുടരുകയാണ്.

കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പൊതുവേദിയിലെ പ്രസംഗം തടസപ്പെടുത്താൻ സിപിഎം പ്രവർത്തകർ ഒച്ചപ്പാടുണ്ടാക്കിയിരുന്നു . തോട്ടപ്പള്ളി ആനന്ദേശ്വരം മലയിൽതോട് പാടശേഖരത്ത് കൽക്കെട്ട് നിർമ്മാണോദ്ഘാടന വേദിയിലായിരുന്നു സംഭവം.അടുത്തിടെ നീർക്കുന്നം ഗവ.യുപി സ്കൂളിൽ മണലെടുപ്പിനെത്തുടർന്നുണ്ടായ വിഷയങ്ങൾ ഉദ്ഘാടന പ്രസംഗത്തിനിടെ ജി.സുധാകരൻ പരാമർശിച്ചതോടെ,വേദിയിലുണ്ടായിരുന്ന സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ പ്രദീപ് ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്നുപറഞ്ഞ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സമീപത്തെ വീടിന് മുന്നിൽ നിന്നിരുന്ന സിപിഎം പ്രവർത്തകരും ബഹളമുണ്ടാക്കി. എന്തുപറഞ്ഞാലും തടസപ്പെടു ത്താനാവില്ലെന്ന് സൂചിപ്പിച്ച് ജി.സുധാകരൻ പ്രസംഗം തുടരുകയായിരുന്നു.


Read Previous

‘മുഖ്യമന്ത്രിയുടെ സ്വപ്‌നം മലങ്കര സഭയുടെ ചിരകാല സ്വപ്നം’; വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ

Read Next

ഫൈനലിന് തൊട്ടുമുമ്പ് അർജന്റീനയ്ക്ക് കനത്ത തിരിച്ചടി! വിവാദ ആഘോഷം ഫിഫയുടെ കണ്ണ് വെട്ടിപ്പിച്ചു; ലോകകപ്പിൽ നിന്ന് പുറത്താക്കുമോ? ആശങ്കയിൽ മെസ്സിയും സംഘവും!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »