ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൊടുപുഴ: രാസലഹരിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍. ഇടുക്കി തൊടുപുഴ ഇടവെട്ടിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായിട്ടുള്ള പരിശോധനയിലാണ് ഇവര്‍ തൊടുപുഴ പൊലീസിന്റെ പിടിയിലാകുന്നത്.
കൊച്ചി : പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടികൂടി. മുണ്ടിന്റെ മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കൊണ്ടുപോകുമ്പോഴാണ് സംശയം തോന്നി പരിശോധിച്ചത്. പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോര്‍ഡ്
കോട്ടയം: പാലാ നഗരസഭയുടെ അധ്യക്ഷയായി യുഡിഎഫ് വിമത മായ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് മായ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫും യുഡിഎഫ് വിമതരും മായയ്ക്ക് വോട്ടു ചെയ്തു. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 26 അംഗ കൗൺസിലിൽ 16 പേരുടെ പിന്തുണ മായ രാഹുലിന് ലഭിച്ചു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ റിയ ബിനോ
തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു. നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍
ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അവസാന അവസരം. സെപ്റ്റംബർ രണ്ടിനകം ഒഡീഷ സെന്റൻസ് റിവ്യൂ ബോർഡ് തീരുമാനമെടുത്തില്ലെങ്കിൽ
തിരുവനന്തപുരം: വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന നിര്‍ണായക ഘട്ടത്തിലേക്കാണ് വിഴിഞ്ഞം
റിയാദ്: പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 80-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.രാജ്യത്തിന്റെ സ്വയംനിർണയാവകാശവും സ്വാഭിമാനബോധവും അടിയറവെച്ച 12 വർഷങ്ങളാണ് കടന്നുപോയതെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരികയാണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനോ അവർ നേരിടുന്ന ജീവിതഭാരങ്ങൾ ലഘൂകരിക്കുന്നതിനോ മാറിമാറി
റിയാദ്: സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ ചാവക്കാടിന്റെ മാതാവ് മണത്തല അയിനിപ്പുള്ളി ബസ് സ്റ്റോപ്പിന് സമീപം പരേതനായ മുണ്ടോക്കിൽ മൊയ്തുണ്ണി ഹാജിയുടെ ഭാര്യ പാവ്വുരയിൽ ബീവാത്തു ഹജ്ജുമ്മ (95) നിര്യാതയായി. ഖബറടക്കം:ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് മണത്തല ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മക്കൾ:സഫിയ .ഷെഹിത,സെക്കീന. മുസ്തഫ .സിദ്ധീഖ്
റിയാദ് : റിയാദിലെ ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനം വർണ്ണാഭമായ ചടങ്ങുകളോടെ അന്വേഷിച്ചു. ബിലാൽ നിസാമി ന്റെ നേതൃത്വത്തിൽ കുട്ടികളുടെ ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് പ്രസിഡന്റ് യാസിർ അലി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം
റിയാദ്: രാജ്യത്തിെൻറ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ, സൗദി അറേബ്യയിലെ 27 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ പാലമായി വർത്തിക്കുന്നുവെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നും ജനാധിപത്യത്തിെൻറ