ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്, കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ കെഎംസിസി ഓഫീസിൽ വെച്ച് നോർക്ക റൂട്സ് പ്രവാസികൾക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നോർക്ക റൂട്സ് ബോധവൽക്കരണ ക്ലാസിൽ ഫൈസൽ പുനൂർ സംസാരിക്കുന്നു.
നോർക്ക അംഗത്വം, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി, പ്രവാസി ക്ഷേമനിധി തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കെഎംസിസി സെൻട്രൽ കമ്മിറ്റി നോർക്ക സമിതി ജനറൽ കൺവീനർ ഫൈസൽ പൂനൂർ വിശദീകരിച്ചു. ആളുകളുടെ സംശയ നിവാരണത്തിനും അദ്ദേഹം നേതൃത്വം നൽകി. വിദേശ മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച നോർക്ക വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്സ് പ്രവാസികൾക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 18 നാണ് നോർക്ക വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം നിർവ്വഹിച്ചത്. സെപ്റ്റംബർ 18 വരെയാണ് ഇതിൽ അംഗത്വമെടുക്കുവാനുള്ള സമയ പരിധി. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിക്ക് പുറമെയാണ് കെയർ പ്ലസ് പദ്ധതി കൂടി യു ഡി എഫ് സർക്കാർ വന്നതിന് ശേഷം നടപ്പിലാക്കുന്നത്. അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ എൺപത് വയസ്സിന് താഴെയുള്ള മാതാപിതാക്കളെയും രണ്ട് കുട്ടികളിൽ കൂടുതലുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തുവാൻ കഴിയുന്നതാണ്.
ഓൺലൈനായി ചെയ്യാൻ പറ്റാവുന്ന രീതിയിലാണ് ഇതിന്റെ അംഗത്വ നടപടികൾ ക്രമീകരിച്ചിട്ടുള്ളത്. പതിനെട്ട് മുതൽ 70 വരെ വയസ്സുള്ള പ്രവാസികൾക്ക് പദ്ധതിയിൽ അംഗത്വം എടുക്കാവുന്നതാണ്. ഇതിൽ അംഗത്വമുള്ളവർക്ക് കേരളത്തിലെ നൂറുകണക്കിന് ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷമീർ പറമ്പത്ത് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, അസീസ് വെങ്കിട്ട, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി എന്നിവർ പ്രസംഗിച്ചു. നോർക്ക സമിതി അംഗങ്ങളായ
ബഷീർ ചുള്ളിക്കോട്, ഹനീഫ മൂർക്കനാട്, നിഷാദ് കരിപ്പൂർ, നസീർ കണ്ണീരി, സുധീർ വയനാട്, യൂനുസ് തോട്ടത്തിൽ, അസീസ് വയനാട്, ഹാരിസ് ആലപ്പുഴ, ലത്തീഫ് കട്ടിപ്പാറ, നൗഫൽ ചാപ്പപ്പടി, ഷബീർ മണ്ണാർക്കാട് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ബഷീർ ഇരുമ്പുഴി നന്ദി പറഞ്ഞു.
