റിയാദ് ടാക്കീസ് ഓണാഘോഷം സംഘടിപ്പിച്ചു


റിയാദ്: കലാ, സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് ‘പൊന്നോണം-26‘ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാള മണ്ണിന്റെ തനിമ നിലനിര്‍ത്തി ചെണ്ടമേളവും തിരുവാതിര ചുവടുകളുമായി ബാലികമാർ അണിനിരന്ന വര്‍ണാഭമായ പരിപാടിയില്‍ അരങ്ങേറി. വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ടാക്കിസ് കുടുംബങ്ങളും ചേര്‍ന്ന് മഹാബ ലിയെ ആര്‍പ്പ് വിളികളോടെ വരവേറ്റു. മാർക്ക് ആൻഡ് സേവ് , ഫ്ലെമിംഗോ മാൾ ഓഡിറ്റോറിയത്തിലാ യിരുന്നു ആഘോഷ പരിപാടികൾ .

സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഓണസന്ദേശം നല്‍കി. ‘പൊന്നോണം 2026’ കൺവീനർ ഷമീർ കല്ലിങ്കൽ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ ഉത്ഘാടനം ചെയ്തു

റിയാദ് ടാക്കീസ് വൈസ് : പ്രസിഡണ്ട് സനു മാവേലിക്കര , അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഫാറൂഖ് കൊവ്വല്‍, ടി വി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലാം ടി വി എസ്, ഷമീര്‍ ശാമില്‍, കോഡിനേറ്റർ ഷൈജു പച്ച , റഹ്മാന്‍ മുനമ്പത്ത് എം കെ ഫുഡ്‌സ്,, മാധ്യമപ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍,
ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ , ജോ: കൺവീനർ മാരായ അൻവർ സാദത്ത് , ഹാരിസ് സേഫ്റ്റി മോർ എന്നിവർ സംസാരിച്ചു

മാവേലിയായി ഒരുങ്ങിയ ജോസ് ആന്റണിക്കും , മനോഹരമായി അത്തപൂക്കളം ഒരുക്കിയ ഷാജിത് നാരായണൻ , ഷൈജ ഷാജിത് എന്നിവർക്ക് ഉപഹാരങ്ങൾ കൈമാറി ജോ : സെക്രട്ടറി എൽദോ വയനാട് സ്വാഗതവും ജോ :ട്രഷറര്‍ പ്രദീപ് കിച്ചു നന്ദിയും പറഞ്ഞു. ഉമറലി അക്‌ബർ , ഹരീഷ് എന്നിവർ അവതാരകനായിരുന്നു.

ലിജ അലൻ, സൗമ്യ തോമസ്, അശ്വതി രാകേഷ്, ലിനു ലിജോ, സാന്ദ്രിൻ സന്തോഷ്‌, ഷെഹിയ, ഹാരിസ്, ഷൈൻ റഷീദ്, ജോസഫ് എന്നിവരുടെ ഗാനങ്ങളും ,ആയിഷ അൻസാറിന്റെ നാടോടി നിർത്തവും , ദേവു സുധീപ്, മിന നവാസ്, ഐതിൻ ലുബൈബ് , എയ്ഞ്ചൽ അന്ന ജോണി & ടീം, രമ്യ, സവിത, ആൻലിയ അനീഷ്, ആലിയ ഫാത്തിമ, അനു, എൽസ,ഗോൾഡൻ സ്പാരോ ടീം , മെഹർനൂർ ടീം എന്നിവരുടെ നൃത്തങ്ങളും .ഷെഹിയ സിറാസ് നേത്രത്വം നൽകുന്ന ടീം മെഹർനൂറിന്റെ ഒപ്പനയും ,
അഞ്ജു അനിയൻ നേതൃത്വം നൽകുന്ന ടീം മിറാഷ് അവതരിപ്പിച്ച തിരുവാതിരയും അശ്വതി നേതൃത്വം നൽകുന്ന ടീം കൈസ്സല്ലാരിയുടെ കൈകൊട്ടിക്കളിയും അരങ്ങേറി .

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക, വിനോദ മത്സരങ്ങള്‍ അരങ്ങേറി. ഹുസൈൻ സാപ്പി , ആസിഫ് തങ്ങൾ , പ്രമോദ് ഗംഗാധരൻ , ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

റിയാദ് ടാക്കിസ് കുടുംബാഗങ്ങൾ ചേർന്നൊരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെയായിരുന്നു ആഘോഷ പരിപാടികളുടെ തുടക്കം .

രതീഷ് നാരായണൻ , ബാബു കണ്ണോത് , സുനിൽ ബാബു എടവണ്ണ ,സജീർ സമദ്,അനിൽ കുമാർ തമ്പുരു , സിജു ബഷീർ , ഷിറാസ് അബ്ദുൽ അസീസ് , സുദീപ് പി എസ് , ശാരി സുദീപ് , ഷഫീഖ് വലിയ , നബീൽ ഷാ, ഗോപാലകൃഷ്ണൻ , കണ്ണൻ ഹരിദാസ് , പ്രദീപ് കിച്ചു , രമ്യ , സബിത, സജീം തലശ്ശേരി , വീരേന്ദ്ര , ദീലിപ് കുമാർ , ബിനോയ് മത്തായി , ഫൈസൽ കൊച്ചു , ഇബ്രാഹിം , പ്രമോദ് , രജീഷ് ആറളം , നിസാർ പള്ളിക്കശേരിൽ , ഷൈൻ ദേവ് , വിജയൻ കായംകുളം , അനീഷ് എബ്രഹാം , അൻവർ , സാജിത് , രാകേഷ് , ജോസ് കടമ്പനാട് , അലൻ ജോർജ് , ജംഷി കാലിക്കറ്റ് , കബീർ പട്ടാമ്പി , സാജിദ് നൂറനാട് , ഷംനാദ് അയ്യൂബ്, പീറ്റർ ജോർജ് , റിസ്വാൻ , ധനേഷ് , ഫൈസൽ തമ്പലക്കോടൻ , റമീസ് കണ്ണൂർ , നൗഫൽ സുലൈമാൻ ,ഷൻസീർ കാലിക്കറ്റ് , ഷാഫി നിലമ്പൂർ , സനൂപ് രയരോത്ത് , അഷ്‌റഫ് അപ്പക്കാട്ടിൽ , ജോണി തോമസ് , ഷാനവാസ് , മജീദ് സദാഫ്കൊ , അനീസ് അബ്ദുൽ അസീസ് , വർഗീസ് തങ്കച്ചൻ ,കരീം കെ ടി , ഹബീബ് റഹ്മാൻ , സുലൈമാൻ , ഹരീഷ്, ഉണ്ണി, ആനന്ദൻ സാബു , അശോക്, അജിത്, അഭിനവ്, സനോജ്, പ്രഷീത്, സജീവ്, വിജീഷ്, ശരത്, ദേവൂട്ടി, ബാദുഷ, രാകേഷ്, അമീർ, സുമേഷ്, അശ്വനി , ശിഹാബ് , ഹാരിസ് ചോല, ബനൂജ് , ഉദുമാൻ ഷഫീർ റഹ്മാൻ , സിയാവുദ്ദീൻ, ജാക്സൻ ഫ്രാങ്ക് , ഷിജു തോമസ് , നൗഷാദ് പുനലൂർ , ഷൈൻ റഷീദ് , എലോറ ബിനോയ് ,, ജംഷി ഷാമിൽ എൽഗൺ ബിനോയ് , ആദം ജോണി , ബ്ലസൺ ജോൺ , ഷബീർ സലിം , ജിബിൻ സമദ് , ഷഫീഖ് നാസർ , മുത്തലിബ് , നാസർ , ഷഹനാസ് എ എസ് , ജസ്റ്റിൻ മാർക്കോസ് , റാഷി രമേശ് , പ്രകാശ് ബാബു , ഷീന പ്രദീപ് , റംഷി ടീച്ചർ ,റാഫി എം ഡി , പവിത്രൻ കണ്ണൂർ , സുഹൈൽ , ബെഞ്ചമിൻ ജോൺ , സലിം പുളിക്കൽ , സലാഹുദീൻ , സാം തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .

ശബ്ദ നിയന്ത്രണം ലിജോയുടെ നേതൃത്വത്തിൽ റിഥം ടീമും , സാങ്കേതിക സഹായം ലുബൈബ്ബ്‌ ഇ കെ വരുൺ പി വി , അൻസാർ കൊടുവള്ളി എന്നിവരും നിർവഹിച്ചു


Read Previous

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കൈവശം; ഡിവൈഎഫ്‌ഐ നേതാവ് അടക്കം നാലുപേര്‍ ഇടുക്കിയില്‍ പിടിയില്‍

Read Next

നോർക്ക റൂട്സ്,റിയാദ് കെഎംസിസി ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »