ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മക്ക: ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 20 ലക്ഷത്തോളം ഹാജിമാര്‍ക്ക് മുന്നറിയ്പ്പുമായി സൗദി ആരോഗ്യ മന്ത്രാലയം. പര്‍വത പ്രദേശങ്ങള്‍ ഉള്‍പ്പെടെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ താപനില 72 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാവിലെ 11 മുതല്‍ ഉച്ചക്കഴിഞ്ഞ് 3 മണിവരെ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണം.
45 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇത്തവണ ഹജ്ജ് വേളയില്‍ പ്രതീക്ഷി ക്കുന്ന കൂടിയ താപനില. എന്നാല്‍ ചില പര്‍വ്വത പ്രദേശങ്ങളില്‍ 72 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടേക്കാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ പകല്‍ സമയത്ത് ഹാജിമാര്‍ തമ്പുകളില്‍ കഴിയണമെന്നും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുകയോ ചൂടായ പ്രതലങ്ങളില്‍ നടക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ദാഹം തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പഴങ്ങള്‍ പോലുള്ളവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. തിരക്കിനിടയില്‍ പാദരക്ഷകള്‍ നഷ്ടപ്പെടാനും കേടാകാനും സാധ്യതയുള്ളതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി തീര്‍ഥാടകര്‍ എപ്പോഴും ഒരു ജോഡി ചെരിപ്പ് കൈവശം കരുതണം.
അതിനിടെ, വിവിധ അസുഖങ്ങള്‍ പിടിപെട്ട് ജിദ്ദയിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന തീര്‍ഥാടകരെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി പ്രത്യേക ആംബുലന്‍സുകളില്‍ അറഫിയിലെ ജബലുറഹ്മ ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് പേരെ റോഡ് മാര്‍ഗ്ഗവും ഒരാളെ എയര്‍ ആംബുലന്‍സിലുമാണ് എത്തിച്ചത്. ശനിയാഴ്ച നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ ഇവരെയും പങ്കെടുപ്പിക്കും. ഹജ്ജ് കര്‍മ്മത്തിനെത്തിയ ശേഷം വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലായവരാണിവര്‍. ഒമ്പതു ആംബുലന്‍സുകളിലായി 24 മെഡിക്കല്‍ ജീവനക്കാരും മൂന്ന് സപ്പോര്‍ട്ട് സംഘങ്ങളും ഇവരെ അനുഗമിച്ചു. മദീനയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 18 തീര്‍ഥാടകരെ ഇന്നലെ അറഫയിലെ ജബലുറഹ്മ ആശുപത്രിയിലെത്തിച്ചിരുന്നു. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ മുഴുവന്‍ തീര്‍ഥാകരേയും പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
