സിബിഎസ്ഇ വിദ്യാർഥികൾക്കും ഇനി ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാം; അഫിലിയേറ്റ് ചെയ്‌തു


ന്യൂഡൽഹി : സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌ത് സിബിഎസ്ഇ. ഇതോടെ 2024-25 അധ്യയന വർഷം മുതൽ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾക്ക് എസ്‌ജിഎഫ്ഐ ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനാകും. എല്ലാവർഷവും അഫിലിയേറ്റഡ് സ്‌കൂളുളിലെ വിദ്യാർഥികൾ ക്കായി ക്ലസ്റ്റർ/സോണൽ, ദേശീയ തലത്തിൽ സിബിഎസ്ഇ കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ പുതിയ നീക്കത്തിലൂടെ കൂടുതൽ അവസരങ്ങളാണ് യുവ അത്‌ലറ്റുകൾക്ക് ലഭിക്കുക.

അതേസമയം ഉത്തർപ്രദേശിലെ ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സിബിഎസ്ഇ ബോർഡ് സ്‌കൂൾ ഗെയിംസ് വെൽഫെയർ സൊസൈറ്റി’ (സിബിഎസ്ഇ-ഡബ്ല്യുഎസ്ഒ) എന്നറിയപ്പെടുന്ന സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സ്‌പോർട്‌സ് ഇവൻ്റുകൾ സംഘടിപ്പിക്കാനും എസ്‌ജിഎഫ്ഐയും മറ്റ് സ്‌പോർട്‌സ് ബോഡികളും നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമായി ഈ സ്ഥാപനം സിബിഎസ്ഇയുടെ പേര് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

നിരവധി സിബിഎസ്ഇ-അഫിലിയേറ്റഡ് സ്‌കൂളുകൾ അറിവില്ലായ്‌മ കാരണം സിബിഎസ്ഇ-ഡബ്ല്യുഎസ്ഒ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ സിബിഎസ്ഇ-ഡബ്ല്യുഎസ്ഒയുമായി യാതൊരു തരത്തിലും ബന്ധമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ബിഎസ്ഇ അംഗീകരിക്കാത്തതിനാൽ ഈ സ്ഥാപനം സംഘടിപ്പിക്കുന്ന കായിക ഇനങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്‌താൽ അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്ന് വാർത്ത കുറിപ്പിലൂടെ സിബിഎസ്ഇ അറിയിച്ചു.


Read Previous

ഷാജിയുടെ വീട്ടിലേക്ക് കാഴ്‌ചക്കാരുടെ ഒഴുക്കാണ്. എന്തിനാനാണെന്നല്ലേ കറുത്ത നിറത്തിൽ വെളുത്ത വരകളുള്ള 16 രാജവെമ്പാല കുഞ്ഞുങ്ങളെ കാണാൻ. കണ്ണൂരിലെ വീട്ടിൽ അടവച്ചത് 31 മുട്ട, വിരിഞ്ഞിറങ്ങിയത് 16 എണ്ണം; ഷാജിയുടെ ‘രാജവെമ്പാല കുഞ്ഞുങ്ങള്‍’ ഹെല്‍ത്തിയാണ്

Read Next

സുരക്ഷ പരിശോധനയെ ചൊല്ലി തർക്കം; സിഐഎസ്എഫ് ജവാനെ തല്ലി സ്‌പൈസ് ജെറ്റ് ജീവനക്കാരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »