ജോക്കോവിചിനെ വീഴ്ത്തി സ്പാനീഷ് താരം; കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍


ലണ്ടന്‍: നൊവാക് ജോക്കോവിചിനെ വീഴ്‌ത്തി സ്പാനീഷ് താരം കാര്‍ലോസ് അല്‍ ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍. അല്‍കരാസിസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. ജോക്കോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കരാസിന്റെ നേട്ടം. സ്‌കോര്‍ 6-2,6-2,7-6(7-4).

കഴിഞ്ഞ തവണ ജോക്കോവിചിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കന്നി കിരീടം നേടിയത്. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം തന്നെ ഇത്തവണയും കണ്ടു. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയാണ് അല്‍ക്കരാസ് തുടരെ രണ്ടാം വട്ടവും ഫൈനലുറപ്പിച്ചത്. ജോക്കോ സെമിയില്‍ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ കീഴടക്കി.

ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നേടി ഗ്രാന്‍സ് സ്ലാം നേട്ടങ്ങളുടെ എണ്ണം അല്‍ക്കരാസ് മൂന്നാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇന്നത്തെ നേട്ടത്തോടെ രണ്ടാം വിംബിള്‍ഡണും നാലാം ഗ്രാന്‍ഡ് സ്ലാം നേട്ടവും അല്‍ക്കരാസ് സ്വന്തമാക്കി.


Read Previous

കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ ‘കിയ’ റിയാദിന് നവ നേത്രുത്വം.

Read Next

സഞ്ജുവും മുകേഷും തിളങ്ങി; സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് 42 റണ്‍സ് വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »