ഗൗരവ് ഗൊഗോയി കോൺ​ഗ്രസ് ലോക്‌സഭാ ഉപനേതാവ്; കൊടിക്കുന്നിൽ സുരേഷ് ചീഫ് വിപ്പ്


ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ ഉപനേതാവായി അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയിയെ തെരഞ്ഞെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പാര്‍ട്ടി ചീഫ് വിപ്പായും നിയമിച്ചു. ഇവരെ നിയമിച്ച വിവരം അറിയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു.

മാണിക്കം ടാ​ഗോർ എംപി, മുഹമ്മദ് ജാവേദ് എന്നിവരെ പാർട്ടി വിപ്പുമാരായും നിയമിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ​ഗാന്ധിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ കോൺ​ഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ അനുമോദിച്ചു.

ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യക ക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.


Read Previous

റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട്; ട്രെയിന്‍ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി നവദമ്പതികള്‍, വിഡിയോ

Read Next

സംസ്ഥാനത്ത് റെഡ് അലര്‍ട്ട്: ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തൃശൂരില്‍ മിന്നല്‍ ചുഴലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »