Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത് വല്ലാത്തൊരു സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; വെള്ളക്കെട്ടിലും കടുത്ത മത്സരം; കുറ്റിക്കടവിലെ വോളിബോള്‍ കാഴ്‌ചകള്‍


കോഴിക്കോട്: കായിക വിനോദങ്ങൾ വെറും വ്യായാമം മാത്രമല്ല, മറിച്ച് കിടമത്സരങ്ങളും പന്തയവും വച്ചുള്ള പോരാട്ടങ്ങളാണ്. എന്നാൽ സംസ്ഥാനത്ത് മഴക്കാലം എത്തുന്നതോടെ മൈതാനങ്ങളെല്ലാം വെള്ളത്തിലാകുമ്പോൾ കളി വേനലിൽ മാത്രമായൊതുങ്ങും.

മഴയും വേനലും ഒന്നും പ്രശ്‌നമാക്കാതെ എത്ര വെള്ളം കയറിയാലും കളിയെ ഒരേ ഗൗരവത്തിൽ കാണുന്ന ഒരു സ്ഥലമാണ് മാവൂർ കുറ്റിക്കടവിലെ വോളിബോൾ മൈതാനം. ഏതുകാലത്തും കുറ്റികടവിൽ ചെറുപുഴയോരത്തെ ഈ വോളിബോൾ മൈതാനത്ത് കളി തകൃതിയായി നടക്കും.

നിത്യവും കളിക്കുന്ന മൈതാനത്തിൽ കഴുത്തൊപ്പം വെള്ളമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ഈ പ്രാദേശിക വോളിബോൾ താരങ്ങൾ കളി തുടരുന്നത്. ആദ്യമായി കാണുന്നവർക്ക് ഇത് നേരമ്പോക്കാണെന്ന് തോന്നും. എന്നാൽ ഇവർക്കിത് എന്നത്തേയും പോലെ കടുപ്പമേറിയ മത്സരമാണ്.

കളി നിയന്ത്രിക്കുന്ന റഫറിക്ക് മാത്രമെ വെള്ളത്തിന് മുകളിൽ സ്ഥാനമുള്ളൂ. കളിക്കാരുടെ സർവീസിങ്ങും സ്‌മാഷും ഡൈവിങ്ങും എല്ലാം ഈ വെള്ളത്തിൽ തന്നെ. ഈ ഗ്രാമീണ വോളിബോളിനെ പ്രോത്സാഹിപ്പിക്കാനായി എന്നത്തേയും പോലെ കാഴ്‌ചക്കാരായി വോളിബോൾ പ്രേമികളായ നാട്ടുകാരും ധാരാളമെത്തും.

കൂടാതെ കളിയെ അടുത്ത് കാണാൻ ബോട്ടുകളിലും തോണികളിലുമായി നിരവധി പേരുണ്ടാകും. ഏതായാലും മഴയ്‌ക്കോ വെള്ളപ്പൊക്കത്തിനോ ഒന്നും തങ്ങളുടെ കായിക മികവിനെ തളർത്താനാവില്ലെന്നാണ് കുറ്റിക്കടവുകാര്‍ പറയുന്നത്.


Read Previous

സംവരണ വിരുദ്ധ പ്രക്ഷോഭം: ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി, രാജ്യത്ത് കര്‍ഫ്യൂ

Read Next

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് പുറത്ത്; ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »