Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവര്‍ പിരിഞ്ഞതിന് കാരണം ഞാനല്ല’; പ്രതികരണവുമായി നടി ,വിവാഹം കഴിഞ്ഞവരെ പ്രണയിക്കാന്‍ താല്പര്യമില്ല


സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാറും ഭാര്യയും വേര്‍പിരിഞ്ഞതില്‍ തനിക്ക് പങ്കില്ലെന്ന് നടി ദിവ്യഭാരതി. പ്രകാശും ഭാര്യയും ഗായികയുമായ സൈന്ധവിയും പിരിഞ്ഞതിന് പിന്നില്‍ ദിവ്യയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഇതോടെയാണ് വിശദീകരണവുമായ നടി തന്നെ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ഒരു സംഭവത്തില്‍ അനാവശ്യമായി തന്റെ പേര് പരാമര്‍ശിക്കപ്പെടുകയാണെന്നാണ് നടിയുടെ പക്ഷം.

ഇതുപോലുള്ള സംഭവങ്ങള്‍ പ്രചരിക്കുന്നതിലൂടെ തന്റെ സല്‍പ്പേര് കളങ്കപ്പെടാന്‍ അനുവദിക്കില്ലെന്നും താന്‍ ഒരിക്കലും വിവാഹിതരുമായി ഡേറ്റ് ചെയ്യുകയോ പ്രണയത്തിലാകുകയോ ചെയ്യില്ലെന്നും നടി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് നടിയുടെ പ്രതികരണം.

നടിയുടെ കുറിപ്പ് ഇങ്ങനെ: ‘എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്നത്തിലേക്കാണ് അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ജി.വി.പ്രകാശിന്റെയും ഭാര്യയുടെയും കുടുംബ പ്രശ്നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാന്‍ ഒരിക്കലും ഒരു സിനിമ നടനുമായി ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനുമായി. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് എന്തിന് പ്രതികരിക്കണം എന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പക്ഷേ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരിധി കടന്നിരിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്റെ പ്രശസ്തിക്കു മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി’, ദിവ്യ ഭാരതി കുറിച്ചു.


Read Previous

സുകാന്തിനെതിരെ കേസെടുക്കൽ വൈകുന്നു ഐബി ഉദ്യോഗസ്ഥ സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തി ഗർഭച്ഛിദ്രം നടത്തി

Read Next

അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ രണ്ടുമണിക്കൂർ കൊണ്ട് മുംബയിൽ നിന്ന് ദുബായിലെത്താം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »