Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്തിനെ നടുക്കി വീണ്ടും താമസ കെട്ടിടത്തിൽ തീപിടുത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്


കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. കുവൈത്തിനെയും പ്രവാസി സമൂഹത്തെയും ഒന്നാകെ നടുക്കിയ മംഗഫ് തീപിടുത്തവുമായി സംഭവസ്ഥലത്തിന് സമാനതകളുണ്ടെന്ന് അഗ്നിശമന സേനയുടെ റിപ്പോർട്ടിൽ പറയുന്നു.

തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റു കളും സംഭവസ്ഥലത്തെത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചിരിക്കുന്നത്. സംഭവത്തിൽ മൂന്ന് മരണങ്ങളും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിന്റെ കാരണവും സാഹചര്യവും അന്വേഷിക്കുന്നതിനായി അധികൃതർ പ്രവർത്തിച്ചു വരുകയാണ്.


Read Previous

എസ് എം സി കെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Read Next

ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു , അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »