Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

40,000 എടുത്തു, ഓഗസ്റ്റ് മുതല്‍ തുടങ്ങി’; ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വിഡിയോ പുറത്ത് വിട്ട് കൃഷ്ണകുമാറിന്റെ കുടുംബം


തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ(Krishnakumar ) മകള്‍ ദിയ കൃഷ്ണ കുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് സിന്ധു കൃഷ്ണകുമാര്‍. മൂന്ന് യുവതികളേയും ഇരുത്തി ചോദ്യം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വിട്ടിരി ക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

പണം എടുത്തതായി ജീവനക്കാര്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. 4000 രൂപ വരെ എടുത്തെന്ന് ജീവനക്കാരില്‍ ഒരാള്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. ഓഗസ്റ്റ് മുതല്‍ പണം തട്ടിയിട്ടുണ്ടെന്നും ജീവനക്കാരില്‍ ഒരാള്‍ പറയുന്നു. സിന്ധു കൃഷ്ണകുമാറും ദിയയുടെ ഭര്‍ത്താവും വിഡിയോയില്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. പൊലീസിനെ അറിയിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരി യുടെ മൊഴി.

സിന്ധു കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃഷ്ണകുമാറും കുടുംബവും പരാതി നല്‍കിയിരുന്നു. എന്നാല്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും മൂന്ന് വനിതാ ജീവനക്കാരെ തട്ടിക്കൊണ്ട് പോയി ഭീഷണി പ്പെടുത്തി പണം കൈക്കലാക്കിയെന്ന പരാതിയില്‍ കേസെടുത്തു. ഇതേത്തുടര്‍ന്ന് കുടുംബം മാധ്യമങ്ങ ളെ കണ്ടിരുന്നു. അതിന് ശേഷം തങ്ങളെ തട്ടിക്കൊണ്ട് പോയി ബലമായി സമ്മതിപ്പിച്ചതാണെന്ന് ആരോ പിച്ച് ജീവനക്കാരും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സിന്ധു കൃഷ്ണകുമാര്‍ ഇവര്‍ പണം കൈക്കലാക്കിയെന്ന് സമ്മതിക്കുന്ന വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.


Read Previous

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര, നടുക്കുന്ന സംഭവം ബംഗളൂരുവില്‍; യുവാവ് പിടിയില്‍

Read Next

തന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത് ഒപ്പില്ലാത്ത, അവ്യക്തമായ പ്രസ്താവനകൾ ഇറക്കിക്കൊണ്ടല്ല; ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »