ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാത മേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് നിലമ്പൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം.സ്വരാജ്.വസ്തുനിഷ്ഠമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ നിലമ്പൂർ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലെ ദേശീയപാത ഉപരോധിക്കുകയാണ്.നിലമ്പൂർ ബാംഗ്ലൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
വൈദ്യുതികമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു ( ജിത്തു ) (15)വാണ് മരിച്ചത്. ഷാനു വിജയ് (23) യദുകൃഷ്ണൻ (15) എന്നിവർക്ക് പരുക്കേറ്റു.
ഷാനു വിജയ് ജില്ലാ ആശുപത്രിയിലും യദുകൃഷ്ണൻ മണി മൂളി പാലാട് എസ് എച്ച് ആശുപത്രിയിലുമാണ്. രണ്ട് പേരും അപകടനില തരണം ചെയ്തു. അനന്തുവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂട്ടുകാരും ബന്ധുക്കളുമായ വിദ്യാർത്ഥികൾ വൈകിട്ട് ഫുട്ബാൾകളി കഴിഞ്ഞ് കുളിക്കാനായി വെള്ളക്കെട്ട അംഗൻവാടിക്ക് സമീപമുള്ള തോട്ടിലേക്ക് ഇറങ്ങുമ്പോൾ ഷോക്ക് ഏല്ക്കുകയായിരുന്നു. വന്യമൃഗശല്യം തടയാൻ സ്വകാര്യ വ്യക്തി പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് മൂവർക്കും ഷോക്കേറ്റത്.
