Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണം:കിരീടാവകാശി


മിന: പലസ്തിനിലെ ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മിന കൊട്ടാരത്തിലെ റോയൽ കോർട്ടിൽ ഈദ് അൽ-അദ്ഹ ആശംസകളർ പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കിരീടാവകാശി.

ഇസ്രായിൽ നടത്തുന്ന കനത്ത ആക്രമണത്തിൽ ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ കഷ്ടപ്പാടുകൾ തുടരുകയാണ്. ഈ ആക്രമണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അവസാനിപ്പിക്കുന്നതിലും, നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിലും, അന്താരാഷ്ട്ര സമൂഹം രം​ഗത്തിറങ്ങണം. ഹജിനും ഉംറക്കുമായി വരുന്ന കോടിക്കണക്കിന് തീർത്ഥാടകരെ സേവിക്കുന്നതിനുള്ള അവസരം നൽകി സൗദി അറേബ്യയെ സർവ്വശക്തമായ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.

ഈ പവിത്രമായ കടമയാണ് രാജ്യത്തിന്റെ മുൻഗണന. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നുവെന്നും, അവർക്ക് അവരുടെ ആചാരങ്ങൾ എളുപ്പത്തിലും സുഖമായും നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്നും കിരിടാവകാശി ഊന്നിപ്പറഞ്ഞു.


Read Previous

ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ കടുവ; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

Read Next

ചരിത്രം സൃഷ്ടിക്കാൻ ശുഭാംഷു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 10ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »