Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇലോണ്‍ മസ്‌കിന് സമനില നഷ്ടപ്പെട്ടു; പുതിയ പാര്‍ട്ടി പ്രഖ്യാപനത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടൺ ഡിസി: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌ക് കഴിഞ്ഞ അഞ്ച് ആഴ്ച്ചയി ലേറെയായി സമനില നഷ്ടമായത് പോലെയാണ് പെരുമാറുന്നതെന്നും അതില്‍ താന്‍ അതീവ ദുഖിതനാണെന്നും ട്രംപ് പറഞ്ഞു.

‘അമേരിക്കയില്‍ ഒരു മൂന്നാം രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാന്‍ വരെ അദേഹം ആഗ്രഹിക്കുന്നു. ഈ സംവിധാനം അവര്‍ക്ക് പറഞ്ഞിട്ടുളളതല്ല. സാധാരണയായി അവര്‍ ചെയ്യുന്നത് തടസങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുക എന്നതാണ്. തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളില്‍ നിന്ന് അത് ആവശ്യത്തിന് ലഭിക്കുന്നുമുണ്ട്.’-ട്രംപ് പറഞ്ഞു.

എന്നാല്‍ റിപ്പബ്ലിക്കന്‍സ് നേരെ തിരിച്ചാണ്. ഞങ്ങള്‍ സംഘടിതരാണ്. പ്രധാനപ്പെട്ട ഒരു ബില്‍ അടുത്തി ടെ പാസാക്കി. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബില്‍. മികച്ച ബില്ലാണത്. പക്ഷെ ഇലോണ്‍ മസ്‌കിന് അത് ഇഷ്ടപ്പെടില്ല. കാരണം അത് ഇലക്ട്രിക് വെഹിക്കിള്‍ മാന്‍ഡേറ്റ് (ഇവി) നീക്കം ചെയ്യുന്നതാണ്. ഇനി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആരുടെ മേലും നിര്‍ബന്ധമുണ്ടാകില്ല.

ആളുകള്‍ക്ക് ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളും ഹൈബ്രിഡുകളും തുടങ്ങി ഇഷ്ടമുളളതെന്തും തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഇനി നിര്‍ബന്ധിത ഇവി മാന്‍ഡേറ്റുകളില്ല. ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് അമേരിക്കയിലെ ജനങ്ങള്‍ക്കാണ്’-ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ദി ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.


Read Previous

വി സിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര്; അനില്‍കുമാറിന് തുടരാം, ഹര്‍ജി പിന്‍വലിച്ചു; കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍

Read Next

‘അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണച്ചാല്‍ 10 ശതമാനം അധിക നികുതി’: ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »