ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പ്രവാസം സ്വപനം കണ്ട് മരുഭുമിയില്‍ എത്തിയ ജില്ലയിലെ കുന്നമംഗലം പടനിലം സ്വദേശി ഷാജു ഏഴുവര്‍ഷത്തെ ദുരിത പര്‍വ്വം താണ്ടി നാട്ടിലേക്കു തിരിച്ചു. മുസാമിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൺസട്രഷന്‍ കമ്പനിയിൽ ഡ്രൈവർ വിസയിയിലാണ് ജോലിക്കെത്തിയത്. സൗദിയില്‍ എത്തിയ ഉടനെ തന്നെ ജോലിയില്‍ പ്രവേശിക്കുകയും ഇക്കാമയോ ഡ്രൈവിംഗ് ലൈസെന്‍സോ ലഭിക്കുന്നതിന് മുന്‍പായി വാഹനം ഓടിച്ച ഷാജു വലിയൊരു അപകടത്തില്‍ പെടുകയായിരുന്നു
ഷാജു ഓടിച്ച വാട്ടർ ടാങ്ക് ട്രക്കിന്റെ പുറകിൽ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി വന്ന് ഇടിക്കു കയും തൽക്ഷണം സ്വദേശി പൗരൻ മരണപ്പെടുകയും ചെയ്ത് 2019 ലാണ്.കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസ് അന്വേഷണം നടത്തിയ പോലീസ് ഉധ്യോഗസ്തര്‍ ഷാജുവിന്റെ പേരില്‍ കുറ്റമില്ലന്ന് കണ്ടത്തെകയും എന്നാല്‍ വാഹനം ഓടിച്ചിരുന്ന സമയത്ത് ഷാജുവിന് ഡ്രൈവിംഗ് ലൈസെന്‍സോ ഇക്കാമയോ ജോലി ചെയ്യുന്ന സ്ഥാപനം എടുത്തു നല്കാത്തതിനാല് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുകയായിരുന്നു
പിന്നിട് ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാമുഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെടുകയും നാട്ടിൽ ലീവിന് പോയ സാമുഹ്യ പ്രവര്ത്തകന് അബ്ദുൽ മജീദ് പൂളക്കാടിയെ ഷാജുവിന്റെ ഭാര്യയുടെ പിതാവ് കൃഷ്ണൻ പടനിലം നേരിൽ കാണുകയും കാര്യങ്ങൾ ധരിപ്പിക്കുകയും തുടർ നടപടിക്ക് വേണ്ടി റിയാദിലെ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി നിഹാസ് പാനൂര്‍, സുബൈർ കൊടുങ്ങല്ലൂര്‍. സാമൂഹ്യ പ്രവർത്തകൻ, പ്രകാശ് കൊയിലാണ്ടി എന്നിവർ ചേർന്ന് സാമൂഹ്യ പ്രവർത്തകന് ശിഹാബ് കൊട്ടുകാടിനെ വിവരമറിയിച്ചുകൊണ്ട് എംബസിയുടെ സഹായത്താൽ ഷാജുവിനെ നാല്പതു ദിവസത്തിന് ശേഷം ജയിൽ മോചിതനാക്കിയെങ്കിലും നിയമ തടസങ്ങള്‍ തീരാതെ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥിയിലായിരുന്നു
തുടർന്ന് കോടതി നടപടി ക്രമങ്ങളില്‍ കൃത്യമായി ഹാജരായി കാര്യങ്ങള്‍ ബോധിപ്പിക്കുകയും അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്നുവി മുരളീധരന് അബ്ദുൽ മജീദ് നിവേദനം നൽകുകയും ചെയ്തിരുന്നു.സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിരന്തരമായി കമ്പനിയുമായും കോടതി യുമായും കേസ് മുമ്പോട്ട് കൊണ്ട് പോയികൊണ്ടിരിക്കെ ഒന്നരവർഷത്തിന്ന് ശേഷം കോടതിയുടെ വിധിവന്നു മൂന്ന് ലക്ഷം റിയാൽ മരണപ്പെട്ട സൗദി പൗരന്റെ കുടുംബത്തിന്ന് ബ്ലഡ് മണിയായി നൽകാൻ കോടതി വിധിക്കുകയാണ് ഉണ്ടായത്
കമ്പനിയുടെ ഭാഗത്ത് നിന്നും പകുതി മാത്രമേ അടക്കുയുള്ളുവെന്നും ബാക്കി വരുന്ന തുക ഷാജു കണ്ടെത്തണമെന്നുമായിരുന്നു കമ്പനിയുടെ നിലപാട് അങ്ങനെ കേസ് നാല് വർഷം പോയിക്കൊണ്ടി രിക്കുമ്പോൾ തുടർ നടപടിക്ക് വേണ്ടി സാമൂഹ്യ പ്രവർത്തകരായ സിദ്ധീഖ് തുവ്വൂർ ഗഫൂർ കൊയിലാണ്ടി എന്നിവര്‍ കേസ് റീ ഓപ്പൺ ചെയ്ത് മുഴുവൻ തുകയും കമ്പനിയെ കൊണ്ട് അടുപ്പിക്കാനുള്ള സാധ്യതകൾ ആരായുന്നത് . ഈ തുക കണ്ടെത്താൻ വേണ്ടി നാട്ടിലുള്ള ബ്ലോഗർമാരും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഫണ്ട് സമാഹരിച്ച് വരുന്ന സമയത്താണ് ബാക്കിവരുന്ന ഒന്നരലക്ഷം റിയാൽ കൂടി കമ്പനി അടക്കാമെന്ന് പറയുന്നത് കോടതി വിധിച്ച 3 ലക്ഷം റിയാൽ ബ്ലഡ് മണി മുഴുവൻ അടച്ചതോടെ ഷാജുവിന് ഫൈനൽ എക്സിറ്റ് നൽകുന്നതിനു വഴിയൊരുങ്ങുന്നത്,
നിരന്തരം സാമുഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും ഓര്മപെടുത്തുന്ന വിഷയമാണ് മതിയായ രേഖകള്‍ ഇല്ലാതെ, ഇക്കാമയോ ഡ്രൈവിംഗ് ലൈസെന്‍സ് ഇല്ലാതെ വാഹനം ഓടിക്കരുതെന്ന് എങ്കിലും നിരവധി ആളുകള്‍ ഇപ്പോഴും ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇത്തരം സാഹസങ്ങ ള്‍ക്ക് മുതിരുന്നത് വലിയ ആപത്ത് ഉണ്ടാക്കുമെന്ന് സാമുഹ്യപ്രവര്‍ത്തകര്‍ വീണ്ടും ചൂണ്ടികാണിക്കു കയാണ്.
