ഇത്ര വർഷമായി, ഒരു മര്യാദയുമില്ല’; സികെ ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടു


കോഴിക്കോട്: സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎ മുന്നണി മ​ര്യാദ പാലിച്ചില്ലെന്ന വിമർശനമുന്നയിച്ചാണ് സഖ്യത്തിൽ നിന്നുള്ള പിൻമാറ്റം. മുന്നണിയിൽ നിന്ന് അവ​ഗണന മാത്രമാണ് നേരിട്ടതെന്നു സികെ ജാനു ആരോപിച്ചു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം.

‘വർഷങ്ങളായി മുന്നണിയ്ക്കൊപ്പം ചേർന്നിട്ട്. ഒരു മര്യാദയും അവർ കാണിച്ചില്ല. ഇന്ന് ഞങ്ങൾ യോ​ഗം ചേർന്നു എൻഡിഎ ഘടകകക്ഷി സ്ഥാനം വിട്ടു. മുന്നണിയിൽ നിൽക്കുക എന്നത് കൊടുക്കൽ വാങ്ങൽ പ്രക്രിയയാണല്ലോ. ആ രീതിയിലുള്ള പരിഗണന കിട്ടിയില്ല. കേന്ദ്രത്തിൽ ഭരണമുണ്ടായിട്ടും നമ്മളെ പരി​ഗണിച്ചില്ല.’

ഇനി പാർട്ടി ഏത് മുന്നണിയിലേക്ക് പോകുമെന്നു ഇപ്പോൾ പറയാൻ സാധിക്കില്ല. നിലവിൽ സമവായ നീക്കത്തിനുള്ള സാധ്യതയിലാണ്’- അവർ വ്യക്തമാക്കി.


Read Previous

യൂ ട്യൂബര്‍ ഷാജന്‍ സ്‌കറിയയുടെ പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ്

Read Next

ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »