Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് നോബൽ പുരസ്‌കാരം; അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ്



റിയാദ്: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കരസ്ഥമാക്കിയ സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി. സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടിയാണ് ഐസിഎഫ് ആശംസകൾ അറിയിച്ചത്. റോയൽ സ്വീഡി ഷ് അക്കാദമി ഓഫ് സയൻസാണ് രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിച്ചത്. സൗദി ശാസ്ത്രജ്ഞനായ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗി, ജാപ്പനീസ് ശാസ്ത്രജ്ഞനായ സുസുമു കിറ്റഗാവ, ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ റിച്ചാർഡ് റോബ്‌സൺ എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.

ശാസ്ത്ര മേഖലയിൽ അറബ് ശാസ്ത്രജ്ഞർ നടത്തുന്ന വിപ്ലകരമായ മുന്നേറ്റങ്ങൾക്കുള്ള അംഗീകാര മായാണ് പ്രൊഫസർ ഉമർ യാഗിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം ലഭിച്ചതെന്ന് ഐസിഎഫ് അഭിപ്രായപ്പെട്ടു. വരണ്ട പ്രദേശങ്ങളിൽ വായുവിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കാനുള്ള ശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയും ഇത് പ്രകാരം റിയാദിൽ മഴ വർഷിപ്പിക്കുകയും ചെയ്തിരുന്നു. മലിനീകരണവസ്തുക്കളിൽ നിന്ന് വെള്ളം ശുദ്ധീകരിക്കാനും കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാനും ഹൈഡ്രജൻ സംഭരിക്കാനും കഴിവുള്ള വസ്‌തുക്കളുടെ വികസനത്തിനും പ്രൊഫ. ഉമർ യൂനുസ് യാഗി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഫലസ്‌തീനിൽ നിന്നും പലായനം ചെയ്‌ത കുടുംബത്തിൽ ജോർദാനിലെ അഭയാർഥി ക്യാമ്പിൽ ജനിച്ച ഉമർ യാഗി സൗദിയെ കർമ്മ ഭൂമിയായി തെരെഞ്ഞെടുക്കുകയിരുന്നു. പ്രൊഫസർ ഉമർ ബിൻ യൂനുസ് യാഗിക്ക് ലഭിച്ച പുരസ്‌കാരം, പിറന്ന നാട്ടിൽ നിന്നും ആട്ടിയോടിക്കുന്ന ഫലസ്‌തീൻ ജനതക്കുള്ള ഐക്യദാർഢ്യം കൂടിയാണെന്ന് ഐസിഎഫ് വിലയിരുത്തി. രാജ്യത്തിൻറെയും സമൂഹത്തിൻറെയും ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് തുടർന്നും വലിയ സംഭാവനകൾ നൽകാൻ ഉമർ യാഗിക്ക് കഴിയട്ടെയെന്നും ഐസിഎഫ് ആശംസിച്ചു.


Read Previous

സമാധാന നൊബേൽ ആർക്ക്? ലോകം കാത്തിരിക്കുന്ന തീരുമാനത്തിന് മണിക്കൂറുകൾ മാത്രം, ട്രംപിന് വേണ്ടി മുറവിളി കൂട്ടി അനുയായികൾ; സാധ്യത കുറവെന്ന് വിലയിരുത്തൽ

Read Next

കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മാത്രമല്ല, 17 ടണ്‍ തേനും; റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ കോടികളുടെ സ്വത്ത്, റെയ്ഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »