മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ


ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 2 പൊലീസുകാർക്ക് സസ്‌പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തി യതിനാണ് സസ്പെൻഷൻ. മൂന്നാർ പൊലീസ് സ്റ്റേഷനിലെ ASI സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി.

ഒക്ടോബർ 31 നായിരുന്നു സംഭവം. ഇതിന് പിന്നാലെ മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്‌സിയിൽ യാത്ര ചെയ്‌തപ്പോൾ പ്രദേശവാസികളായ ടാക്‌സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും ദുരനുഭവം നേരിട്ടെന്ന് വ്യക്തമാക്കി ജാൻവി വീഡിയോ പങ്കുവെച്ചിരുന്നു. 3 മിനിറ്റ് ദൈർഘ്യ മുള്ള വിഡിയോയിൽ തനിക്കുണ്ടായ ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി പറഞ്ഞിരുന്നു.


Read Previous

വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല’; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

Read Next

ടാലന്റ് ഹണ്ട്: വാർഷിക സ്കോളർഷിപ്പ് പരീക്ഷ, രജിസ്‌ട്രേഷൻ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »