വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കൗൺസിലിന് പുതിയ നേതൃത്വം; നിസാർ പള്ളിക്കശ്ശേരിൽ പ്രസിഡന്റ്


റിയാദ്: ആധുനിക വികസനവും പരമ്പരാഗത അറബ് സംസ്കാരവും സമന്വയിപ്പിച്ച സൗദി അറേബ്യയിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ശൃംഖലയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) സൗദി നാഷണൽ കൗൺസിലിന്റെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ നിർവ്വാഹക സമിതി നിലവിൽ വന്നു. പ്രവാസി മലയാളികളുടെ ക്ഷേമം, സാമൂഹിക സേവനം, സാംസ്കാരിക വളർച്ച, യുവജന പങ്കാളിത്തം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിപുലമായ പദ്ധതികളുമായിട്ടായിരിക്കും പുതിയ കമ്മിറ്റി മുന്നോട്ട് പോവുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

പുതിയ കൗൺസിൽ പ്രസിഡന്റായി നിസാർ പള്ളിക്കശ്ശേരിൽ, കോർഡിനേറ്ററായി ഹെൻറി തോമസ്, സെക്രട്ടറിയായി പ്രിൻസ് ജോർജ്, ട്രഷററായി സുശീല ജോസഫ് എന്നിവർ ചുമതലയേറ്റു. ചന്ദൻ ഷേണായ്, റൂബി സമീർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി അഞ്ജു സുനിൽ, ജസ്‌ലറ്റ് ആൽബിൻ എന്നിവരെയും ജോയിന്റ് ട്രഷററായി അഭിലാഷ് മാത്യുവിനെയും തിരഞ്ഞെടുത്തു.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി 19 ഫോറം കോർഡിനേറ്റർമാരെയും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജയരാജൻ തെക്കേപള്ളിയിൽ (കാർഷികം), ഷാന്റോ ചെറിയാൻ (ഇവന്റ്സ്), നവാസ് ചൂനാടൻ (ഹെൽപ്‌ഡെസ്‌ക്), പ്രവീൺ പന്നിയോടൻ (മെമ്പർഷിപ്പ്), സന്തോഷ്‌ വടവട്ടത്ത് (മലയാളം), സുനിത കാച്ചിപ്പറമ്പിൽ (ടൂറിസം), രജികുമാർ കൃഷ്ണൻ ആശാൻ (യൂത്ത്), ബീന പരീദ് (പ്രോജക്ട്സ്), ബീരാൻ കോയിസ്സൻ (ബിസിനസ്), ഷിനോയ് കുഞ്ഞപ്പൻ (പി.ആർ & മീഡിയ) എന്നിവരാണ് പ്രധാന ഫോറങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കൂടാതെ കനകദാസ് മേലേടത്ത് (ചാരിറ്റി), മറിയാമ്മ അബ്രഹാം (വിദ്യാഭ്യാസം), വിജേഷ് വിജയൻ (ഐ.ടി), ശോഭ ഹെൻറി (ഹെൽത്ത്), മുഹമ്മദ് ഫസലു കടവത്ത് (എൻവിറോൺമെന്റ്), ബിജു സ്കറിയ (പ്രവാസി വെൽഫെയർ), മിനുജ മുഹമ്മദ് (ആർട്സ് & കൾച്ചറൽ), സെലീന മാത്യു (വുമൺസ്), ഹാരിസൺ മോറിസ് (സ്പോർട്സ്) എന്നിവരെയും വിവിധ ഫോറങ്ങളുടെ ചുമതല ഏൽപ്പിച്ചു.

ഓസ്ട്രിയ ആസ്ഥാനമായി ലോകമെമ്പാടുമുള്ള 169 രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ആഗോള മലയാളി കൂട്ടായ്മയാണ് WMF. സൗദിയിലെ പ്രവാസി സമൂഹത്തിന്റെ ഐക്യത്തിനും പുരോഗതിക്കും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പുതിയ ടീം നിലകൊള്ളുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി


Read Previous

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

Read Next

മാസപ്പടിക്കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »