Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു.


റിയാദ് : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൻ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സി പി ഐ യുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ സി പി ഐയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന കാനം 1982 ലും 1987 ലും കോട്ടയം വാഴൂർ മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌. എഐവൈഎഫ്‌ സംസ്ഥാന സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ നല്ലരീതിയിൽ നയിക്കുന്നതിൽ ഒരു സഖ്യകക്ഷിയുടെ സെക്രട്ടറി എന്നനിലയിൽ നിസ്തുലമായ സേവനമാണ് കാനം നടത്തിയിട്ടുള്ളത്. സൗമ്യ സ്വഭാവക്കാരനായി കണപ്പെടാറുള്ള കാനം പാർട്ടി നിലപാടുകളിൽ കണിശക്കാരനായിരുന്നു എന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ കേളി കലാസാംസ്കാരിക വേദിയും പങ്കു ചേരുന്നതായി വാർത്താ കുറിപ്പിൽ പറഞ്ഞു.


Read Previous

ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ പ്രമേയം; വീറ്റോ ചെയ്ത് യുഎസ്, വീറ്റോയെ അപലപിച്ച് ഹമാസ്

Read Next

സാമൂഹ്യ സുരക്ഷ പദ്ധതി,റിയാദിൽ ക്യാമ്പയിൻ ഊർജിതപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »