ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി


ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. ഇന്ത്യയുടെ കസ്റ്റഡിയിൽ 391 പാക് തടവുകാരും 33 മത്സ്യത്തൊഴിലാളികളുമാണ് ഉള്ളത്. ഇവരുടെ വിവരങ്ങളാണ് പാകിസ്ഥാന് കൈമാറിയത്. പാകിസ്ഥാന്റെ കസ്റ്റഡിയിൽ 58 ഇന്ത്യൻ തടവുകാരും 199 മത്സ്യത്തൊഴിലാളികളുമുണ്ട്. പാകിസ്ഥാൻ ഇവരുടെ പട്ടിക ഇന്ത്യക്കും കൈമാറി.

ഡിപ്ലോമാറ്റിക് ചാനൽ വഴിയാണ് ഇന്ത്യയും പാകിസ്ഥാനും പട്ടിക കൈമാറിയത്. ഇന്ത്യയും പാകി സ്ഥാനും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഇത്തരത്തിൽ തടവുകാരുടെ പട്ടിക കൈമാറുന്നത്. 1988ലാണ് ഇതുസംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വച്ചത്. 1991 മുതലാണ് പട്ടിക കൈമാറാൻ തുടങ്ങിയത്.


Read Previous

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു, ഇറങ്ങിയോടി ആളുകൾ

Read Next

നിണമണിഞ്ഞ പുതുവത്സരാഘോഷം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; പ്രദേശത്തെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »