കൈവശമുള്ളത് 50,000 രൂപ; രണ്ട് കാർ; മുകേഷിന് 14.98 കോടിയുടെ സ്വത്ത് #Mukesh has assets of 14.98 crores|


തിരുവനന്തപുരം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന് 14.98 കോടിയുടെ സ്വത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സ്വത്തിനെക്കുറിച്ച് വിവരമുള്ളത്. താരത്തിന്റെ സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. അദ്ദേഹത്തിന്റെ കൈവശം 50,000 രൂപയുമുണ്ട്.

വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കവേ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10.22 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് രേഖപ്പെടുത്തി യിരുന്നത്.

എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേർന്നാണു വാങ്ങിയത്. തമിഴ്നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കൽ, ശക്തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണ്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്.


Read Previous

#Sania Mirza against Uwaisi | ഉവൈസിക്കെതിരെ സാനിയ മിര്‍സയെ കളത്തിലിറക്കും; ഹൈദരാബാദ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം

Read Next

25 ലക്ഷം പോലും കൈയില്‍ ഇല്ല, നാരങ്ങാ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവം; മാസപ്പടി വിവാദത്തില്‍ ഇഡി നിശബ്ദമായാല്‍ ഡീല്‍ ഉറപ്പിച്ചു. കെ മുരളീധരന്‍ #The deal was sealed if the ED kept quiet. K Muralidharan

Leave a Reply

Your email address will not be published. Required fields are marked *

Most Popular