ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ: സൗദിയിലെ കാൽപ്പന്ത് പ്രേമികൾ കാത്തിരുന്ന ദേശീയ കാൽപ്പന്ത് മേളക്ക് വസീരിയയിലെ അൽതാവുൻ അക്കാദമി സ്റ്റേഡിയത്തിൽ വിസിലുയരാൻ മണിക്കൂറുകൾ മാത്രം . തുല്യശക്തികളായ 4 ടീമുകൾ മുഖാമുഖം ഏറ്റുമുട്ടുമ്പോൾ കാണികൾക്ക് നല്ലൊരു ഫുട്ബോൾ വിരുന്നൊരുക്കുമെന്നതിൽ തർക്കമില്ല. മെയ് 17 ന് വെള്ളിയാഴ്ച 4.30 ന് തന്നെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നതും കെ.എം.സി.സിയുടെയും മറ്റു സാംസ്കാരിക കൂട്ടായ്മകളുടെളുടെയും മാർച്ച് പാസ്റ്റും മുറ്റു കലാരൂപങ്ങളും ബാൻ്റ് മേളവും ഒപ്പന , കോൽക്കളിയടക്കമുള്ളവയും ചടങ്ങിന് മികവേകും .
ഇ ടി മുഹമ്മദ് ബഷീർ എം.പി ടൂർണ്ണമെൻ്റിൻ്റെ കിക്കോഫ് നിർവ്വഹിക്കുന്ന ചടങ്ങിൽ കെ.എം.സി.സി യുടെ ദേശീയ നേതാക്കളും ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർക്കൊപ്പം പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവ് നൗഷാദ് ആലത്തൂരും പങ്കെടുക്കും . ഉൽഘാടന മൽസരമൊഴികെ മറ്റു കളികളൊക്കെ ജാമിഅ സ്റ്റേഡിയത്തിലായിരിക്കും അരങ്ങേറുകയെന്ന് ടൂർണ്ണമെൻ്റ് ജനറൽ കൺവീനർ ബേബി നീലാമ്പ്ര അറിയിച്ചു.
6.30 ന് ആരംഭിക്കന്ന ആദ്യ മൽസരത്തിൽ എൻ കംഫർട്ട് എ.സി.സി റീം റിയൽ കേരളയുമായും രണ്ടാം മൽസരത്തിൽ എച്ച് എം ആർ യാമ്പു എഫ്.സി ചാം സ് സബീൻ എഫ്.സിയുമായി ഏറ്റുമുട്ടും . മൽസരം വീക്ഷീ ക്കാനെത്തുന്ന ഭാഗ്യശാലികളായ കാണികൾക്കായി സോണാജ്വല്ലേഴ്സ് ഒരുക്കുന്ന ഗിഫ്റ്റ് വൗച്ചർ സമ്മാനമായി നൽക പ്പെടും . സൗദി പ്രവാസ ലോകത്തെ കാൽപ്പന്ത് മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തി യായതായി ചീഫ് കോ ഓർഡിനേറ്റർ മുജീബ് ഉപ്പടയും അറിയിച്ചു. രണ്ട് മാസത്തിലേറെ നീണ്ടു നിൽക്കുന്ന മേള ജിദ്ദക്കു പുറമെ യാമ്പു , റിയാദ് , ദമാം തുടങ്ങിയ നഗരങ്ങളിലും അരങ്ങേറും
