Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല’; വിശദീകരണവുമായി ദുബായിലെ കമ്പനി


ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ദുബായിലെ എക്‌സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനി. കമ്പനി സഹ സ്ഥാപകരായ സസൂണ്‍ സാദിഖ്, നവീന്‍ കുമാര്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയത്.

എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി യുഎഇയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇരുവരും പറയുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് തങ്ങളുടെ എക്‌സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനി. പേ റോളിലോ, മറ്റേതെങ്കിലും സ്ഥാനത്തോ വീണ വിജയന്‍, എം. സുനീഷ് എന്നിവര്‍ ഇല്ല. യുഎഇ, സൗദി ആറേബ്യ, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ തങ്ങളുടെ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ബംഗളൂരുവിലാണ് കമ്പനിക്ക് ബിസിനസ് ഉള്ളത്.

400 ജീവനക്കാരുള്ള കമ്പനിയാണിത്. കമ്പനിക്ക് യുഎഇയില്‍ മൂന്ന് ഓഫീസുകളുണ്ട്. 2013 ല്‍ ഷാര്‍ജയിലാണ് ആദ്യത്തെ ഓഫീസ് ആരംഭിച്ചത്. തങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കരാറുകള്‍ ഏറ്റെടുത്തിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു. ആറ് മാസമായി വിവാദത്തെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ട്. നിയമ നടപടികള്‍ സംബന്ധിച്ചു ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.

വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ അബുദാബിയിലെ കൊമേഴ്‌സ്യല്‍ ബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന മേല്‍ വിലാസത്തിലാണ് അക്കൗണ്ടെന്നായിരുന്നു ആരോപണം. വീണയും മുന്‍ ബന്ധു എം. സുനീഷുമാണ് അക്കൗണ്ട് ഉടമകളെന്നും ഷോണ്‍ ആരോപിച്ചിരുന്നു.


Read Previous

ഇന്ത്യ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടും; 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തീരുമാനിക്കും: കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഖ്യാതമായ വിവേകാനന്ദപ്പാറയില്‍ രണ്ട് ദിവസം ധ്യാനത്തിലിരിക്കുന്നു, അതേ വിവേകാനന്ദ സ്മാരകത്തില്‍ നിന്നാണ്, 2022 സെപ്തംബര്‍ ഏഴിന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

Read Next

മലയാളികള്‍ ജല സാക്ഷരത പഠിക്കണം; ഈ നില തുടര്‍ന്നാല്‍ 36 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ നല്ലൊരു ഭാഗം വെള്ളത്തിലാകും: പത്മശ്രീ ജി. ശങ്കര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »