ഇന്ത്യ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടും; 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തീരുമാനിക്കും: കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഖ്യാതമായ വിവേകാനന്ദപ്പാറയില്‍ രണ്ട് ദിവസം ധ്യാനത്തിലിരിക്കുന്നു, അതേ വിവേകാനന്ദ സ്മാരകത്തില്‍ നിന്നാണ്, 2022 സെപ്തംബര്‍ ഏഴിന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.


ന്യൂഡല്‍ഹി: ജൂണ്‍ നാലിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലം വന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ജയറാം രമേശ്. സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി, നേതൃത്വത്തിന് സ്വാഭാവിക അവകാശിയാകുമെന്നും ജയറാം രമേശ് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഖ്യം കേവല വഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ക്ക് മുകളില്‍ കടക്കും. ഇന്ത്യ സഖ്യത്തിന് അനുകൂല ജനവിധി ലഭിക്കുമ്പോള്‍ ചില എന്‍ഡിഎ പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയേക്കുമെന്നും അവരെ സഖ്യത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി തുടങ്ങിയ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് തിരഞ്ഞെ ടുപ്പിന് ശേഷം വാതിലുകള്‍ തുറന്നിട്ടിരിക്കുമോ എന്ന ചോദ്യത്തിന് നിതീഷ് കുമാര്‍ മലക്കം മറിച്ചിലിന്റെ മാസ്റ്ററാണെന്ന് കോണ്‍ഗ്രസ് നേതാവ് മറുപടി നല്‍കി.

‘വിജയത്തിലും ഞങ്ങള്‍ വിശാല ഹൃദയരായിരിക്കും. പകപോക്കലിന്റെ രാഷ്ട്രീയ മില്ല, പ്രതികാര രാഷ്ട്രീയമില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഖ്യാതമായ വിവേകാനന്ദപ്പാറയില്‍ രണ്ട് ദിവസം ധ്യാനത്തിലിരിക്കാന്‍ പോകുകയാണ്. അതേ വിവേകാനന്ദ സ്മാരകത്തില്‍ നിന്നാണ്, 2022 സെപ്തംബര്‍ ഏഴിന് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. വിരമിച്ചതിന് ശേഷമുള്ള മോഡിയുടെ ജീവിതം ധ്യാനത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’- ജയ്റാം രമേശ് പറഞ്ഞു.

2004ലെ ഫലമായിരിക്കും 2024ല്‍ ആവര്‍ത്തിക്കുകയെന്നും അദേഹം അവകാശപ്പെട്ടു. രാജസ്ഥാന്‍, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വന്‍ വിജയം നേടുമെന്നും ജയറാം രമേശ് പറഞ്ഞു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, അസം എന്നിവി ടങ്ങളില്‍ സീറ്റുകള്‍ വര്‍ധിക്കും.

അത്തരത്തില്‍ 2004 ലെ സാഹചര്യമാണ് നിലവിലുള്ളത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. ബിജെപിക്ക് 2019 ല്‍ ലഭിച്ച 62 സീറ്റുകള്‍ ഇത്തവണ കിട്ടില്ല. പശ്ചിമ ബംഗാളിലും ബിഹാറിലും നേരത്തെ ലഭിച്ച അത്രയും സീറ്റുകള്‍ ബിജെപിക്ക് കിട്ടില്ലെന്നും അദേഹം പറഞ്ഞു.


Read Previous

സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

Read Next

‘വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല’; വിശദീകരണവുമായി ദുബായിലെ കമ്പനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »