Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിച്ച് കോണ്‍ഗ്രസ്; ഇന്ത്യാ സഖ്യം പ്രതിപക്ഷത്ത് തുടരും


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് ചേര്‍ന്ന ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചു. പ്രതിപക്ഷത്ത് ഇരിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ യോഗത്തില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

ഇന്ത്യാ മുന്നണി കൂടുതല്‍ ശക്തമാക്കുമെന്നും ഭരണഘടനയുടെ സംരക്ഷണത്തിനായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗ വ്യക്തമാക്കി. നരേന്ദ്ര മോഡിക്കെതിരായ ജനവിധിയില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈ ക്കൊള്ളുമെന്നും ശക്തമായ പ്രതിപക്ഷമാകുമെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടു പ്പില്‍ പിന്തുണച്ചവര്‍ക്ക് നന്ദി. ഫാസിസത്തിനെതിരായ പോരാട്ടം സഖ്യം കടുപ്പിക്കും. ഭരണഘടനാ സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യാ സഖ്യത്തിന്റെ യോഗ ത്തിന് ശേഷം ഖാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനാ സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് ഇന്ത്യാ സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനും ഉള്ള തക്ക മറുപടിയാണ് ജനം നല്‍കി യത്. ജനഹിതം അറിഞ്ഞ് മുന്നേറും. മോഡിയുടേത് രാഷ്ട്രീയ പരാജയം മാത്രമല്ല മറിച്ച് ധാര്‍മിക പരാജയം കൂടിയാണ്. പൊതുജനാഭിപ്രായത്തെ നിഷേധിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും മോഡി നടത്തും.

കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികള്‍ക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യ ത്തിലാണ് ഇന്ത്യാ സഖ്യവും സര്‍ക്കാര്‍ രൂപീകരണത്തിനായി തീരുമാനിച്ചത്. സഖ്യത്തി ലെ കക്ഷികളുടെ പൊതു തീരുമാന പ്രകാരം തുടര്‍ നടപടകളിലേക്ക് കടക്കാനായി രുന്നു നീക്കം. ഡല്‍ഹിയില്‍ മുപ്പത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്താന്‍ ഗൗരവമായ നിര്‍ദേശം ഉയര്‍ന്നില്ല. മറിച്ച് പ്രതിപക്ഷ നിരയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തീരുമാനിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

പ്രാണപ്രതിഷ്ടയുടെ ശോഭ ഉയർത്തി പ്രചാരണം; അയോധ്യയിലെ തിരിച്ചടി ബിജെപിക്കേറ്റ കനത്ത പ്രഹരം

Read Next

തൃശൂരിലെ തോല്‍വി: ഇടഞ്ഞ് നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം’ മൂന്ന് പ്രധാന ഓഫറുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »