
സിയാറ്റിൽ: 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം മെയ് 3 ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡയും വിവാഹമോചനം നേടുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് ജനങ്ങൾ കേട്ടത്. ആമസോൺ ഉടമ ജെഫ് ബസോസിന്റെ വിവാഹമോചനവും മുൻ ഭാര്യയ്ക്ക് ലഭിച്ച നഷ്ടപരി ഹാര തുകയും വച്ച് മെലിൻഡയ്ക്ക് എന്തുകിട്ടുമെന്ന ചർച്ച സജീവമായി.
ജെന്നിഫർ (25), റോറി (21), ഫീബ് (18) എന്നീ മൂന്ന് മക്കൾക്ക് ശതകോടീശ്വരനായ അച്ഛൻ എന്തായിരി ക്കും നൽകുക എന്നതും അറിയാൻ ആളുകൾക്ക് ആകാംക്ഷയായി. എന്നാൽ, 130 ബില്യൺ ഡോളർ വിലമതിക്കുന്ന മൈക്രോസോഫ്റ്റ് സാമ്രാജ്യത്തിന്റെ അധിപൻ മക്കൾക്ക് വെറും 10 മില്യൺ ഡോളർ വീതമാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നറിഞ്ഞ് ഏവരും നെറ്റി ചുളിച്ചു.
മക്കൾക്ക് പരിധിയിൽ കവിഞ്ഞ സ്വത്ത് ഇത്ര ചെറിയ പ്രായത്തിൽ കൈവന്നാൽ അത് ഗുണത്തേ ക്കാൾ ദോഷമേ വരുത്തൂ എന്നാണ് പിതാവിന്റെ ന്യായീകരണം. ബാക്കി കോടിക്കണക്കിന് ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കുമെന്നും അഭിമാനത്തോടെ അദ്ദേഹം ലോകത്തെ അറിയിച്ചു.
എന്നാൽ മെലിൻഡയും സാധാരണക്കാരിയായ ഒരു അമ്മയുടെ മനസ്സോടെ ചിന്തിച്ച് മക്കൾക്ക് കൂടു തൽ സ്വത്ത് ലഭിക്കാൻ അവകാശമുണ്ടെന്ന് ആവശ്യപ്പെടുന്നതിനുള്ള സാധ്യത അഭിഭാഷകർ തള്ളി ക്കളയുന്നില്ല. ഒരു പക്ഷെ അതിനു വേണ്ടിയാകാം അവർ വിവാഹ മോചനം തേടിയതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. മൈക്കിൾ ബ്ലൂംബെർഗ്, ഇവാന ട്രംപ് എന്നീ പ്രമുഖർക്ക് വിവാഹമോ ചനം നേടിക്കൊടുത്ത ‘ഡിവോഴ്സ് സ്പെഷ്യലിസ്റ്റ്’ റോബർട്ട് കോഹനാണ് മെലിൻഡയ്ക്ക് വേണ്ടി ഹാജരാകുന്നത്.
ബിൽ ഗേറ്റ്സിന്റെ നിഴലായുള്ള ജീവിതത്തിന് അന്ത്യം കുറിക്കുക എന്നുള്ള മെലിന്ഡയുടെ തീരു മാനം, അവർക്കുള്ളിലെ ശാക്തീകരണത്തിന്റെ ആദ്യ ചുവടുവയ്പ്പാണെന്ന് അഭിഭാഷകൻ അഭി പ്രായപ്പെട്ടു. 2013 മുതൽ ഗേറ്റ്സും കുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ ആത്മഹത്യ ചെയ്ത ജെഫ്രി എപ്സ്റ്റിനുമായി ബന്ധം ഉണ്ടെന്നുള്ള സംശയം ശക്തിപ്പെട്ടതോടെയാണ് മെലിന്ഡയു മായുള്ള ദാമ്പത്യബന്ധത്തിൽ വിള്ളൽ വീണത്.
മക്കൾക്ക് മൂന്നുപേർക്കും അച്ഛനമ്മമാരോടുണ്ടായിരുന്ന സ്നേഹത്തിനോ ഊഷ്മളതയ്ക്കോ വിവാ ഹമോചന വാർത്ത യാതൊരു വിധ കോട്ടവും കൊണ്ടുവന്നിട്ടില്ലെന്ന് അടുത്ത ദിവസങ്ങളിൽ അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുടുംബചിത്രങ്ങളിൽ നിന്ന് ആളുകൾ വായിച്ചെടുത്തിരിക്കു കയാണ്.