ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍; പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതിനല്‍യിട്ടുണ്ടെന്ന്‍ റീമ.


ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ത്തിന്തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷ ണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ മീ ടൂ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്

സമാനമായ അഭപ്രായം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. റിമയ്ക്ക് പുറമെ സംഭവത്തി ല്‍ നടി പാര്‍വ്വതി തിരുവോത്തും പ്രതിഷേധമറിയിച്ച്‌ രംഗത്തെത്തിയിരുന്നു. തീരുമാനം പുനപരിശോ ധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു.

കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്ബര്യങ്ങളേയും എഴു ത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതര്‍. മീന കന്ദസ്വാമി വ്യക്തമാക്കി. ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌ കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോ യ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.


Read Previous

അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്.

Read Next

ബില്‍ഗേറ്റ്സ് ദമ്പതികൾ വേർപിരിയുമ്പോൾ മക്കൾക്ക് എന്ത് കിട്ടും? ശതകോടീശ്വരനായ അച്ഛൻ എന്തായിരിക്കും നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular