കിയ’ സലീഷ് ഭാസ്ക്കരന് യാത്രയയപ്പ് നല്‍കി.


റിയാദ് : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെറെയായി റിയാദില്‍ പ്രവാസിയായ ജീവിതം തുടങ്ങിയ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) മെമ്പറും, വൈസ് പ്രസിടെന്റുമായ, സലീഷ് ഭാസ്ക്കരന്‍ 31 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്, ഷിഫ സനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ ജോലിക്കാരനായിരുന്നു,ഒരു നല്ല സംഘാടകന്‍ കൂടിയാണ് അദ്ദേഹം.

സലീഷ് ഭാസ്ക്കരന് കിയയുടെ ഓര്‍മഫലകം മുതിര്‍ന്ന അംഗം അബ്ദുല്‍സലാം വി എസ് കൈമാറുന്നു.

റിയാദ് ബത്ത അപ്പോള ഡിമോറോയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കിയ ജനറല്‍സെക്രട്ടറി സൈഫ് റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സലീഷിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍, ആഷിക് ആര്‍ കെ, ഷാജി കൊടുങ്ങല്ലൂര്‍ ,ബാബു നിസാര്‍, ഷഫീര്‍ മതിലകം, ജിജു അമീര്‍ ,ഹാരീസ് , വിന്‍സെന്‍റ്, ജലാല്‍ മതിലകം , എന്നിവര്‍ സംസാരിച്ചു.

സംഘടനയുടെ ഓര്‍മഫലകം മുതിര്‍ന്ന അംഗം അബ്ദുല്‍ സലാം വി എസ് സലീഷിന് സമ്മാനിച്ചു, യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ച സലീഷ് ഭാസ്കരന്‍ നാട്ടിലും സംഘടന യുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു, ചടങ്ങിന് യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഷാനവാസ്‌ പുന്നിലത്ത് നന്ദിയും പറഞ്ഞു.


Read Previous

കൈക്കൂലി ആരോപണ കേസിൽ തനിക്കെതിരെ തെളിവുകളില്ല: മഹുവ മൊയ്‌ത്ര

Read Next

സ്‌ഫോടനം ആസൂത്രിതമോയെന്ന് അന്വേഷണം; അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ചു; സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷണത്തില്‍; ഭീകരപ്രവര്‍ത്തനം ഗൗരവത്തോടെ അന്വേഷിക്കണമെന്ന് എംവി ഗോവിന്ദന്‍; സ്‌ഫോടനത്തില്‍ ദുരൂഹത; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; വിഡി സതീശന്‍;

Leave a Reply

Your email address will not be published. Required fields are marked *

Most Popular