സ്‌ഫോടനം ആസൂത്രിതമോയെന്ന് അന്വേഷണം; അമിത് ഷാ മുഖ്യമന്ത്രിയെ വിളിച്ചു; സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷണത്തില്‍; ഭീകരപ്രവര്‍ത്തനം ഗൗരവത്തോടെ അന്വേഷിക്കണമെന്ന് എംവി ഗോവിന്ദന്‍; സ്‌ഫോടനത്തില്‍ ദുരൂഹത; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; വിഡി സതീശന്‍;


കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആസൂത്രിതമായി സ്‌ഫോടനം നടത്തിയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സ്ഥലം തന്നെ സ്‌ഫോടനം നടത്താന്‍ തെരഞ്ഞെടു ത്തതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച തെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് കളമശ്ശേരിയിലെത്തും. ഡിജിപിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് എഡിജിപി വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങൾ

സ്ഥലത്തു നിന്നും ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാനായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷിക്കാനും ഈ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി അടക്കം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം കൊച്ചിയിലേക്കെത്തും. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌ഫോടനമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനോട് ഫോണില്‍ വിളിച്ച് സംസാരിച്ചു. ഭീകരാക്രമണ സാധ്യതയ ടക്കം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സ്‌ഫോടനം അതീവ ഗൗരവമേറിയ പ്രശ്‌നമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോകമെമ്പാടും പലസ്തീന്‍ ജനവിഭാഗങ്ങള്‍ക്കൊപ്പം അണിചേര്‍ന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍ കേരള ജനത പലസ്തീനൊപ്പം അണിചേര്‍ന്നു പൊരുതുമ്പോള്‍, അതില്‍ നിന്നും ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്തു നിന്നുണ്ടായാലും കര്‍ശനമായ നടപടി യെടുക്കണം,

ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിച്ച് സര്‍ക്കാരും ജനാധിപത്യ ബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി അപലപിക്കേണ്ടതുണ്ട്. പലസ്തീന്‍ സംഭവമായിട്ട് ബന്ധമുണ്ടോ എന്നത് പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയമായിട്ട് പരിശോധിച്ചാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരത്തിലു ണ്ടാകുന്ന ഒരു സംഭവം ഒരു ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്.

അതു സംബന്ധിച്ച് ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ട്. ഇത് അപകടമാണെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക. ബോംബ് എങ്ങനെയാണ് അവിടെ വരിക?. ബോംബ് പൊട്ടുകയും ചെയ്യുന്നത്?. ബോംബിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കട്ടെ. മുന്‍വിധിയോടെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് കൃത്യമായി അന്വേഷിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹതയു ണ്ടെന്ന് പ്രതിപക്ഷ നോതാവ് വിഡി സതീശന്‍. രണ്ടുവതവണ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊളേളലേറ്റതായി വിഡി സതീശന്‍ പറഞ്ഞു. 

ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ കൊടുക്കുകയെന്നതാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചാരണം നടത്തരുത്. പൊലീസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു. പരിക്കേറ്റവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും പൊലീസ് വിവരം നല്‍കും. സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.


Read Previous

കിയ’ സലീഷ് ഭാസ്ക്കരന് യാത്രയയപ്പ് നല്‍കി.

Read Next

‘കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെ; പൊട്ടിത്തെറിച്ചത് ടിഫിന്‍ ബോക്‌സില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു’ സ്ഥിരീകരിച്ച് ഡിജിപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular