സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പത്മനാഭനെ തേടി പുരസ്‌കാരം എത്തിയത്.

കേരള പ്രഭ പുരസ്‌കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂര്‍ സോമരാജന്‍ ( സാമൂഹ്യ സേവനം), വി പി ഗംഗാധരന്‍ (ആരോഗ്യം), രവി ഡി സി (വ്യവസായ – വാണിജ്യം), കെ എം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വ്വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിവരെയും തെരഞ്ഞെടുത്തു.

അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം.


Read Previous

ലോകകപ്പ് മത്സരത്തിനിടെ പലസ്തീന്‍ പതാക വീശി; നാല് പേര്‍ കസ്റ്റഡിയില്‍

Read Next

തകര്‍ത്തെറിഞ്ഞ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular