ലോകകപ്പ് മത്സരത്തിനിടെ പലസ്തീന്‍ പതാക വീശി; നാല് പേര്‍ കസ്റ്റഡിയില്‍


പാകിസ്ഥാന്‍– ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ പലസ്തീന്‍ പതാക വീശിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലാണ് സംഭവം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോള്‍ കാണികള്‍ കൈവശം കരുതിയിരുന്ന പലസ്തീന്‍ പതാക വീശുകയായി രുന്നു. ഇത് ശ്രദ്ധിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ പിന്നീട് ചോദ്യം ചെയ്ത് വിട്ടയച്ചു.

സ്റ്റേഡിയത്തിലെ ജി1, എച്ച്1 ബ്ലോക്കുകള്‍ക്കിടയിലാണ് സംഭവം. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ഭാഗമായി ഗാസയില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരായ പ്രതിഷേധ സൂചകമായായിരുന്നു ഇത്. ഗാലറിയില്‍ പലസ്തീന്‍ പതാക വീശുന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയിലുള്ള മൂന്നുപേരില്‍ ഒരാള്‍ പലസ്തീന്റെയും ബംഗ്ലാദേശിന്റെയും പതാകകള്‍ പിടിച്ചിട്ടുണ്ട്.

മൂന്നോ നാലോ പേര്‍ യുദ്ധത്തിനെതിരായ പ്രതിഷേധ സൂചകമായി പലസ്തീന്‍ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്നും സംഭവം വിവാദമാകുമെന്ന് തങ്ങള്‍ പ്രതീക്ഷി ച്ചിരുന്നില്ലെന്ന് പിടിയിലായ ഷെഹ്നാസ് പറഞ്ഞു. പതാക വീശിയ യുവാക്കളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ ഗാലറി വിട്ട് സ്റ്റേഡിയം വിടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ പിന്തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുക്കുകയായി രുന്നു. ബല്ലി, എക്ബല്‍പൂര്‍, കാരയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ് പ്രതികള്‍. നാല് പേരെയും ചോദ്യം ചെയ്ത ശേഷം അര്‍ദ്ധരാത്രി യോടെ വിട്ടയച്ചു.

സംഭവത്തിന് പിന്നാലെ ലോകകപ്പ് മത്സരത്തിനായി ഈഡന്‍ ഗാര്‍ഡന്‍സില്‍ വിന്യസിച്ച കൊല്‍ക്കത്ത പോലീസിന്റെ പങ്കിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സിഷിര്‍ ബജോറിയ രംഗത്തെത്തി. ‘ഇത് തടയേണ്ടത് പോലീസിന്റെ ഉത്തരവാദി ത്തമാണ്. ഇത് എങ്ങനെ ചെയ്യാന്‍ കഴിയും? ഇത് ദേശീയ പ്രത്യാഘാതമുണ്ടാക്കും. പശ്ചിമ ബംഗാളില്‍ പ്രീണന രാഷ്ട്രീയമുണ്ട്. ഇത് പ്രതീക്ഷിച്ചതല്ല,’ ബജോറിയ പറഞ്ഞു. നേരത്തെ പാക് താരം മുഹമ്മദ് റിസ്വാന്‍ ‘ഗാസയിലെ സഹോദരീ സഹോദരന്മാര്‍ക്ക്’ ശ്രീലങ്കയ്ക്കെതിരെ നേടിയ സെഞ്ച്വറി സമര്‍പ്പിച്ചത് വിവാദമായിരുന്നു . അദ്ദേഹം പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു.


Read Previous

കേരളീയത്തിന്റെ പേരില്‍ നടക്കുന്നത് ധൂര്‍ത്ത്,’നിങ്ങളോടൊപ്പം ഞാനും’എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിനടിയില്‍ കേരളീയത്തിന്റെ പരസ്യത്തിലുള്ളത്. 40 ലധികം സുരക്ഷാവാഹനങ്ങളുടെ അകമ്പടിയില്‍ ആയിരം പൊലീസുകാരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്ന അദ്ദേഹമെങ്ങനെയാണ് നമ്മളോടൊപ്പമാവുന്നത്? പിണറായി എങ്ങനെയാണ് പാവങ്ങളോടൊപ്പമാവുന്നത്?; വി ഡി സതീശന്‍

Read Next

സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്‌കാരം ടി പത്മനാഭന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular