സിപിഎമ്മിൽ ഇപി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്? നടപടിക്ക് സാദ്ധ്യത തെളിയുന്നു; പുറത്താക്കും മുമ്പ് ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും.


തിരുവനന്തപുരം: സിപിഎമ്മിൽ ഇപി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെച്ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇപി ജയരാജനെതിരെയുള്ള കർശന നടപടി ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ജാവദേക്കറു മായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് നടപടിക്ക് സാദ്ധ്യത തെളിയുന്നത്.

കൂടിക്കാഴ്ച പാർട്ടിയിൽ നിന്ന് മുതിർന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തൽ. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാർട്ടി കണക്കാക്കുന്നത്. ഇത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിൽ ബിജെപിയുമായി ചേർന്ന് നടത്തിയ താണോ എന്നും പരിശോധിക്കും. പുറത്തേക്കാണെന്ന് വ്യക്തമായ സ്ഥിതിക്ക് പാർട്ടി പുറത്താക്കും മുമ്പ് ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കു മെന്നും പാർട്ടിയിൽ നിന്ന് നീണ്ടനാളത്തേക്ക് അവധി എടുക്കാനും സാദ്ധ്യതയു ണ്ടെന്നും റിപ്പോർട്ടുണ്ട്.

എൽഡിഎഫ് കൺവീണർ സ്ഥാനത്ത് ഇപി തുടരുന്നതിൽ മുന്നണിയിലെ രണ്ടാമനായ സിപിഐ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.സ്വന്തം തട്ടകമായ കണ്ണൂർപോലും പൂർണ മായും ഇപിയെ തള്ളിയ അവസ്ഥയിലാണിപ്പോൾ.വിഭാഗീയത കത്തിനിന്ന കാല ത്തടക്കം പാർട്ടി നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഇപി ജയരാജനെ തിരായ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സമ്പൂർണമായി പിന്തുണയ്ക്കുകയാണ് കണ്ണൂർ ഘടകവും.ഇ.പി. അടക്കം ജയരാജന്മാരുൾപ്പെടുന്ന നേതൃനിരയ്‌ക്ക് ‘കണ്ണൂർ ലോബി’ എന്നായിരുന്നു വിളിപ്പേര്. പിന്നീട് സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്നു തന്നെയാണ് ഇപി ജയരാജനെതിരേ ആരോപണങ്ങളേറെയും ഉയർന്നത്. അന്നെല്ലാം ഇപിയുടെ രക്ഷകനായിരുന്ന പിണറായി വിജയനാണ് ഇപ്പോൾ കടുത്ത ഭാഷയിൽ അദ്ദേഹത്തെ വിമർശിച്ചത്.

പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ മുഖ്യമന്ത്രി പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് എംവി ജയരാജൻ ഇന്നലെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് പാർട്ടി നേതൃത്വം പറയുന്നതായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം എല്ലാവശങ്ങളും നോക്കി പറഞ്ഞ താണെന്നും അതിൽ നിന്ന് ഒരു വാചകവും മാറ്റാനില്ലെന്നുമാണ് എംവി ജയരാജൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

ബന്ധുനിയമന വിവാദം മുതൽ കണ്ണൂരിലെ നേതാക്കൾ ഇ.പി.ജയരാജനെ കാര്യമായി പിന്തുണച്ചിരുന്നില്ല. ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതും നേതാക്കൾ ശരിവച്ചതും തിരിച്ചടിയായിരുന്നു. തുടർഭരണം പാർട്ടിയിലു ണ്ടാക്കിയ ജീർണതയും സംഘടനാപരമായ അടിയന്തര കടമയും സംബന്ധിച്ച തെറ്റു തിരുത്തൽ രേഖയുടെ ചർച്ചയിലാണ് പി ജയരാജൻ അന്ന് തുറന്നടിച്ചത്. പാർട്ടി അന്വേ ഷിച്ച ഈ ആരോപണത്തിലും നടപടി ഉണ്ടാവാതിരുന്നത് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയായിട്ടുണ്ട്. വ്യക്തിപൂജ വിവാദത്തിൽ പി ജയരാജനെതിരേ നടപടിക്ക് തിടുക്കം കാട്ടിയ പാർട്ടിക്ക് ഇപിയോട് മൃദു സമീപനമാണെന്ന മുറുമുറുപ്പ് പി ജയരാജനെ പിന്തുണയ്ക്കുന്നവർക്ക് ഉണ്ടായിരുന്നു.

ബിജെപി നേതാവ് വീട്ടിലെത്തി തന്നെ കണ്ടത് പാർട്ടിയെ അറിയിക്കാത്തത് തെറ്റായി കണക്കാക്കിയുള്ള നടപടി ഇപി പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ അംഗത്തിന്റെ ഘടകം അച്ചടക്കനടപടി എടുക്കണമെന്നാണ് സംഘടനാരീതി. സംസ്ഥാന കമ്മിറ്റിയും പിബിയും ചർച്ചചെയ്ത് നൽകുന്ന ശുപാർശയുടെ അടിസ്ഥാന ത്തിലാവും കേന്ദ്ര കമ്മിറ്റി നടപടി. തത്കാലം മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ട എന്നാണ് ഇ.പി.യുടെ നിലപാട്.


Read Previous

ഒരു മുഴം മുന്നേ: ഇ പി ജയരാജന് പിന്തുണയുമായി തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ, കെ സുരേന്ദ്രന്‍ എന്‍റെ വീട്ടില്‍ വന്നിട്ടുണ്ട്, ഞങ്ങള്‍ സുഹുര്‍ത്തുക്കള്‍

Read Next

വാഹനത്തിന് സൈഡ്‌ നല്‍കിയില്ല; നടുറോഡിൽ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കേറ്റം #Mayor Against KSRTC Driver

Leave a Reply

Your email address will not be published. Required fields are marked *

Most Popular