Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു രാത്രിയിതാ ബാർബഡോസില്‍ പിറവിയെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം,ഇന്ത്യയ്ക്കാകെ അഭിമാനം; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും


ഒടുക്കം ഇന്ത്യയുടെ കായികചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തിവെക്കുന്ന ഏറ്റവും സുന്ദരമായ സമ്മോഹനമായ ഒരു രാത്രിയിതാ ബാർബഡോസില്‍ പിറവി യെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. രോഹി ത്തും കോലിയും കിരീടത്തിളക്കത്തില്‍ ആനന്ദനൃത്തമാടുന്നു. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരു നാഥ് ശർമ എന്ന പേരും ആലേഖനം ചെയ്യപ്പെടുന്നു. പ്രോട്ടീസ് വീണ്ടും നെഞ്ചുകീറി കരഞ്ഞു. ആദ്യ ലോകകപ്പ് ഫൈനലില്‍ കിരീടം മോഹിച്ചെത്തിയ എയ്ഡൻമാർക്ര ത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയർത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്‍ ഇന്ത്യ ജീവൻ തിരികെ പിടിച്ചു. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വൻ്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയം ആഘോഷിക്കുന്നു

ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്കോർ ഏഴില്‍ നില്‍ക്കേ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ നായകൻ എയ്ഡൻ മാർക്രവും മടങ്ങി. അർഷ്ദീപിന്റെ പന്തില്‍ മാർക്രത്തെ വിക്കറ്റ് കീപ്പർ പന്ത് കൈയ്യിലൊതുക്കി. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. ദക്ഷിണാഫ്രിക്ക 12-2 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സ്പിന്നർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്കോർ അമ്ബത് കടത്തി. വൈകാതെ കൂട്ടുകെട്ടും അമ്ബത് കടന്നു. എന്നാല്‍ 70 ല്‍ നില്‍ക്കേ ഈ കൂട്ടു കെട്ട് പൊളിച്ച്‌ അക്ഷർ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 21 പന്തില്‍ നിന്ന് 31 റണ്‍സെടു ത്താണ് സ്റ്റബ്സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച്‌ ക്ലാസനിറങ്ങി. ക്ലാസനുമായി ചേർന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്സ് പടുത്തുയർത്തിയത്. പത്തോവറില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ്് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലായിരുന്നു. ക്ലാസനും ട്രാക്കിലായ തോടെ പ്രോട്ടീസ് സ്കോർ 12-ാം ഓവറില്‍ നൂറുകടന്നു.

ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസനെ പുറത്താക്കിയതിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ആഘോഷിക്കുന്നു

ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും ഡി കോക്ക് മാറി. എന്നാല്‍ ഡി കോക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് നിർണായകമായ ബ്രേക്ക്ത്രൂ നല്‍കാൻ അർഷ്ദീപിനായി. 31 പന്തില്‍ നിന്ന് 39 റണ്‍സാണ് ഡി കോക്കിന്റെ സമ്ബാദ്യം. പ്രോട്ടീസ് 106-4 എന്ന നിലയില്‍. എന്നാല്‍ ക്ലാസനും മില്ലറും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേർന്ന് 15 ഓവറില്‍ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അദ്ഭുതങ്ങ ളൊന്നും സംഭവിച്ചില്ല. 17-ാം ഓവറില്‍ ക്ലാസനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി. 27 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൂന്നോവറില്‍ 22 റണ്‍സായി ലക്ഷ്യം. അടുത്ത ഓവറില്‍ ബുംറ യാൻസ ന്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറില്‍ 20 റണ്‍സ് ലക്ഷ്യം. അർഷ്ദീപിന്റെ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം. ഹാർദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മില്ലർ മടങ്ങി. സൂര്യകുമാറിന്റെ സൂപ്പർ ക്യാച്ചില്‍ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം.

നേരത്തേ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 176 റണ്‍സെടുത്തു. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർ ത്തിയത്. ടൂർണമെന്റിലിന്നുവരെ നിരാശപ്പെടുത്തിയ കോലി കലാശപ്പോരില്‍ ക്ലാസ് ഇന്നിങ്സുമായി നിറഞ്ഞുനിന്നു.

ബാർബഡോസില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. പതിവുപോലെ വിരാട് കോലിയും നായകൻ രോഹിത് ശർമയും മൈതാനത്തിറങ്ങി. മാർകോ യാൻസൻ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ആക്രമിച്ച്‌ കളിച്ചു. ആദ്യ ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ നേടിയത്. ഓവറില്‍ കോലി മൂന്ന് ഫോറുകള്‍ നേടി. ഇന്ത്യയുടെ നയം വ്യക്തമായിരുന്നു. എന്നാല്‍ പേസർമാരെ പ്രഹരിക്കുകയെന്ന തന്ത്രത്തിന് ദക്ഷിണാഫ്രിക്കൻ നായകൻ എഡൻ മാർക്രം മറുതന്ത്രമൊരുക്കി. രണ്ടാം ഓവറില്‍ തന്നെ സ്പിന്നർ കേശവ് മഹാരാജിനെ പന്തേല്‍പ്പിച്ചു. അത് മഹാരാജ് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു. ആ ഓവറില്‍ രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്.

നാലാം പന്തില്‍ രോഹിത് പുറത്തായി. അഞ്ച് പന്തില്‍ നിന്ന് ഒമ്ബത് റണ്‍സെടുത്ത രോഹിത് ക്ലാസന്റെ കൈകളിലൊതുങ്ങി. പിന്നാലെ പന്തും മടങ്ങിയതോടെ ഇന്ത്യ പകച്ചു. ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച പന്തിന് പിഴച്ചു. മുകളിലോട്ട് ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ഡി കോക്ക് കൈയ്യിലാക്കി. ഇന്ത്യ 23-2 എന്ന നിലയിലായി. സൂര്യകുമാർ യാദവും കോലിയും പതിയെ സ്കോറുയർത്താനാരംഭിച്ചു. എന്നാല്‍ സൂര്യകുമാറിനും അധികനേരം പിടിച്ചുനില്‍ക്കാനാവാതെ വന്നു. റബാദ എറിഞ്ഞ അഞ്ചാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാറിന് പിഴച്ചു. ഹെന്റിച്ച്‌ ക്ലാസൻ കിടിലൻ ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കിയതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. എന്നാല്‍ വിക്കറ്റുകള്‍ വീഴുമ്ബോഴും ശ്രദ്ധയോടെ ബാറ്റേന്തി കോലി ഇന്ത്യയെ കരകയറ്റാൻ തുടങ്ങി.

പിന്നീട് അക്ഷർ പട്ടേലാണ് ക്രീസിലിറങ്ങിയത്. പവർപ്ലേ അവസാനിക്കുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എട്ടാം ഓവറില്‍ അമ്ബത് കടത്തിയ ഇരുവരും പിന്നാലെ സ്കോറിങ്ങിന് വേഗത കൂട്ടി. അക്ഷർ പട്ടേല്‍ മാർക്രത്തേയും മഹാരാജിനേയും അതിർത്തികടത്തി. കോലി ആങ്കർ റോളിലേക്ക് തിരിഞ്ഞതോടെ മത്സരത്തിലേക്ക് ഇന്ത്യ സുന്ദരമായി തിരിച്ചുവന്നു. പത്തോവർ അവസാനിക്കുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടീം 75 റണ്‍സിലെത്തി.

നാലാം വിക്കറ്റില്‍ കോലിയും അക്ഷറും ചേർന്ന് പ്രോട്ടീസ് സംഘം ഒരുക്കിവെച്ച തന്ത്രങ്ങളെ വിദഗ്ദമായി പൊളിച്ചെഴുതുന്നതാണ് പിന്നീട് കണ്ടത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ഇരുവരും പിടികൊടുത്തില്ല. ക്രീസില്‍ നിലയുറപ്പിച്ച്‌ ബാറ്റേന്തിയതോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അമ്ബത് റണ്‍സ് കടന്നു. വൈകാതെ പതിനാലാം ഓവറില്‍ ഇന്ത്യൻ സ്കോർ നൂറും കടന്നു. റബാദ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്സറടിച്ചാണ് അക്ഷർ ടീമിനെ നൂറുകടത്തിയത്. എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ അക്ഷർ റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലൻ ത്രോയിലൂടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റണ്‍ ഡി കോക്ക് കൂടാരം കയറ്റി. 31-പന്തില്‍ നിന്ന് ഒരു ഫോറിന്റേയും നാല് സിക്സറുകളുടേയും അകമ്ബടിയോടെ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്.

പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ സ്കോറുയർത്തി. കോലി അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 17 ഓവറില്‍ 134-4 എന്ന നിലയിലെത്തി. 18-ാം ഓവറില്‍ കോലിയുടെ സിക്സും ഫോറുമടക്കം ടീം 16 റണ്‍സെടുത്തു. 18-ഓവറില്‍ 150 റണ്‍സ്. 19-ാം ഓവറിലും യാൻസനെ അടിച്ചുപറത്തിയ കോലി സ്കോറുയർത്തി. അഞ്ചാം പന്തില്‍ കോലി പുറത്തായി. 59-പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 76 റണ്‍സാണ് കോലിയെടുത്തത്. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

ശിവം ദുബെ 16 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റണ്‍സെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റിച്ച്‌ നോർക്യേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി


Read Previous

കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം; പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമായി

Read Next

വിമര്‍ശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് വിരാട് കോലി; പുതിയ റെക്കോഡും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »