Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂടുതല്‍ വോട്ട് ലഭിച്ചാല്‍ മാത്രം ജയിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനത്തിലധികം നേടണം; ഇറാന്‍ മാറുന്നു!! മത നേതാക്കളെ ഞെട്ടിച്ച് ജനവിധി… അമേരിക്കയും യൂറോപ്പും സന്തോഷത്തില്‍


ടെഹ്‌റാന്‍: 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത നേതൃത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇബ്രാഹീം റെയ്‌സി ജയിച്ചെങ്കിലും അട്ടിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇറാനില്‍ രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാണ് മതനേതൃത്വം. ആത്മീയ നേതാവ് ആയത്തൂല്ല അലി ഖാംനഇയാണ് അവസാന വാക്ക്. റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ നടക്കുന്ന പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മതനേതാക്കള്‍ക്ക് അഗ്നി പരീക്ഷയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോളിങില്‍ ഒരു സ്ഥാനാര്‍ഥിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ആറ് പേര്‍ക്ക് മല്‍സരിക്കാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ അഞ്ച് പേരും മതനേതൃത്വവുമായി ഒട്ടി നില്‍ക്കുന്നവരും ഒരാള്‍ പരിഷ്‌കരണവാദിയും. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങാണ് വെള്ളി യാഴ്ച രേഖപ്പെടുത്തിയത്. മറ്റുള്ളവരെ പിന്തള്ളി കൂടുതല്‍ വോട്ട് ലഭിച്ചതാകട്ടെ പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാനും.

ഇന്ത്യയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് വ്യത്യസ്തമാണ് ഇറാനിലെ തിരഞ്ഞെടുപ്പ് രീതി. കൂടുതല്‍ വോട്ട് ലഭിച്ചാല്‍ മാത്രം ജയിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനത്തിലധികം നേടുകയും വേണം. കൂടുതല്‍ വോട്ട് കിട്ടിയ പെഷെസ്‌കിയാന് 50 ശതമാനത്തിലധികം പിന്തുണ ലഭിച്ചില്ല. 42.4 ശതമാനം വോട്ടാണ് കിട്ടയത്. രണ്ടാം സ്ഥാനത്തെത്തിയ സഈദ് ജലീലിക്ക് 38.6 ശതമാനം വോട്ടും.

മല്‍സര രംഗത്തുണ്ടായിരുന്ന ആറില്‍ അഞ്ച് പേരും മത നേതാക്കളുമായി ചേര്‍ന്നു പോകുന്നവരാണ്. വോട്ടെടുപ്പ് നടക്കുന്നതിന്റെ തൊട്ടുമുമ്പ് രണ്ടുപേര്‍ പിന്മാറുകയും ജലീലിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ബാക്കി നാലു പേരാണ് ജനവിധി തേടിയത്. മൂന്നും നാലും സ്ഥാനത്തെത്തിയവര്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ജലീലിയെ പിന്തുണയ്ക്കാന്‍ അനുയായികളോട് അഭ്യര്‍ഥിച്ചു.

ഇതോടെ ജലീലിക്ക് രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മതനേതൃത്വം. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടാണ് ഇത്തവണ രേഖപ്പെ ടുത്തിയത് എന്നത് ഇറാനിലെ തിരഞ്ഞെടുപ്പിനോട് ജനങ്ങള്‍ക്കുള്ള അവിശ്വാസം പ്രകട മാക്കുന്നതാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ക്ക് ലഭിച്ച മൊത്തം വോട്ട് 12.8 ദശലക്ഷ മാണ്. 2021ലെ തിരഞ്ഞെടുപ്പില്‍ റെയ്‌സിക്ക് മാത്രം 18 ദശലക്ഷം വോട്ട് കിട്ടിയിരുന്നു. 61 ദശലക്ഷം വോട്ടര്‍മാരാണ് ഇറാനിലുള്ളത്. പകുതിയില്‍ താഴെ പേരാണ് വോട്ട് രേഖപ്പെ ടുത്തിയത്, അതായത് 40 ശതമാനം. പത്ത് ലക്ഷത്തോളം വോട്ടുകള്‍ അസാധുവായി. 2021ലെ തിരഞ്ഞെടുപ്പില്‍ 49 ശതമാനമായിരുന്നു പോളിങ്. അതേസമയം, രണ്ടാംഘട്ട പോളിങ് വരുന്ന വെള്ളിയാഴ്ചയാണ്. പെഷെസ്‌കിയാന്‍ കൂടുതല്‍ വോട്ട് നേടിയാല്‍ മതനേതൃത്വത്തിന് കനത്ത തിരിച്ചടിയാകും.


Read Previous

ടി _ട്വന്റി ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാക്കി റിയാദ് ടാക്കിസ്

Read Next

അനുമതി 80,000 പേര്‍ക്ക്, പങ്കെടുത്തത് രണ്ടരലക്ഷം ആളുകള്‍; ബാബ ചവിട്ടിയ മണ്ണ് ശേഖരിക്കാന്‍ തിക്കും തിരക്കും; ഹഥ്‌റസ് ദുരന്തഭൂമിയായത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »