ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. 58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗംഭീറാണെന്ന് ജയ് ഷാ പറഞ്ഞു. പുതിയ യാത്രയിൽ ഗംഭീറിനു പൂര്‍ണ പിന്തുണയേകാൻ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു. അടുത്ത മൂന്നര വര്‍ഷത്തേക്കാണ് കരാര്‍. 2027 ഡിസംബര്‍ 31 വരെയാണ് നിയമനം. കഴിഞ്ഞവർഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു.
2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്റസ്മാനായിരുന്നു. ഗംഭീറിന്റെ മേല്‍ നോട്ടത്തില്‍ കൊല്‍ക്കത്ത ഐപില്‍ ജേതാക്കളായിരുന്നു. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.
2003 ഏപ്രിൽ 11ന് ബംഗ്ലദേശിനെതിരെ ഏകദിന മത്സരം കളിച്ചാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2016ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കളിച്ച് കരിയർ അവസാനിപ്പിച്ചു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ഡെയർ ഡെവിൾസ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരമായിരുന്നു.
- ഫൈനലിന് തൊട്ടുമുമ്പ് അർജന്റീനയ്ക്ക് കനത്ത തിരിച്ചടി! വിവാദ ആഘോഷം ഫിഫയുടെ കണ്ണ് വെട്ടിപ്പിച്ചു; ലോകകപ്പിൽ നിന്ന് പുറത്താക്കുമോ? ആശങ്കയിൽ മെസ്സിയും സംഘവും!
- ജി സുധാകരനും സിപിഎമ്മും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്, പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിനെതിരെ വക്കീൽ നോട്ടീസ്
- ‘മുഖ്യമന്ത്രിയുടെ സ്വപ്നം മലങ്കര സഭയുടെ ചിരകാല സ്വപ്നം’; വിഡി സതീശന് പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ
- കാസർകോട് തീരത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; കടലിൽ ഒഴുകിയെത്തിയത് മുൻപ് പോസ്റ്റ്മോർട്ടം ചെയ്ത ശരീരം
- കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
