Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നൂറോളം ചുമമരുന്നുകള്‍ മനുഷ്യജീവന് ദോഷകരം; ഒന്നരവർഷത്തിനിടെ പൂട്ടിയത് 144 മരുന്നുത്പാദന യൂണിറ്റുകൾ


ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്.

തൃശ്ശൂർ: ഇന്ത്യൻ ചുമമരുന്നുകളെ സംബന്ധിച്ചുയർന്ന ആരോപണം ശരിവെക്കുന്ന പരിശോധനാഫലം പുറത്ത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിൽ 100 ഇനങ്ങൾക്ക് നിലവാരമില്ലെന്നു കണ്ടെത്തി. റിപ്പോർട്ട് ആരോഗ്യമന്ത്രാലയത്തിനുകൈമാറി. ചിലമരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും തെളിഞ്ഞു.

ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ തുടങ്ങിയരാജ്യങ്ങളിൽ ഇന്ത്യൻ ചുമമരുന്ന് കഴിച്ചതിനെത്തുടർന്ന് കുട്ടികൾ മരിച്ചതായി ആരോപണമുയർന്നിരുന്നു. ഇതുശരിവെക്കുന്നതാണ് പുതിയ പരിശോധനാഫലം.

അന്ന് മരുന്നുകളുടെ നിലവാരം സംബന്ധിച്ച വിഷയം ഔഷധക്കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയുയർന്നതോടെ കർശനമായ ഇടപെടലിന് കേന്ദ്രസർക്കാർ തയ്യാറാവുകയായിരുന്നു.

പരിശോധനയെത്തുടർന്ന് ഒന്നരവർഷത്തിനിടെ 144 മരുന്നുത്പാദന യൂണിറ്റുകൾ പൂട്ടി. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വിവിധ കമ്പനികളുടെ കയറ്റുമതിക്കുള്ള 7087 ബാച്ച് ചുമമരുന്നുകൾ പരിശോധിച്ചപ്പോൾ 353 എണ്ണം നിലവാരമില്ലെന്നുതെളിഞ്ഞു.

ഒൻപത് ബാച്ച് മരുന്നുകളിൽ ദോഷകരമായ ഡൈ എത്തിലീൻ ഗ്ലൈക്കോൾ, എത്തിലീൻ ഗ്ലൈക്കോൾ തുടങ്ങിയ ഘടകങ്ങൾ കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ‍ഡിസംബറിൽ നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജലദോഷമരുന്നുകൾ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ രം​ഗത്തെത്തിയിരുന്നു. ഫിക്സഡ് ഡ്ര​ഗ് കോമ്പിനേഷൻ എന്നുവിളിക്കുന്ന സംയുക്തങ്ങൾ നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഉപയോ​ഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നും നിർദേശിച്ചിരുന്നു.

2019 മുതൽ രാജ്യത്ത് നിർമിക്കുന്ന സിറപ്പുകളിൽ വിഷമമയമാർന്ന ഘടകങ്ങളടങ്ങിയതു കണ്ടെത്തിയതും ഉസ്ബെക്കിസ്താൻ, ​ഗാംബിയ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ ഇതുസംബന്ധിച്ച് 141 മരണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തിയിരുന്നു.

നേരത്തേയും വിവിധ ഇന്ത്യൻ നിർമിത മരുന്നുകൾക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്ന് ഡി.സി.ജി.ഐ നടത്തിയ വ്യാപകമായ പരിശോധനയിൽ പതിനെട്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്.

മാർഷൽ ഐലൻഡ്സിലും മൈക്രോനേഷ്യയിലും വിതരണം ചെയ്ത കഫ് സിറപ്പുകളും ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയിരുന്നു.പ്രസ്തുത മരുന്നിൽ അനിയന്ത്രിതമായ അളവിൽ ഈതലീൻ ​ഗ്ലൈക്കോളിന്റെയും ഡയാതൈലീൻ ​ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത്കെയർ ഉദ്പാദിപ്പിക്കുന്ന കണ്ണിലൊഴിക്കുന്ന മരുന്നിൽ, മരുന്നുകളെ പ്രതിരോധിക്കുന്ന pseudomonas aeruginosa എന്ന ബാക്ടീരിയയുടെ അപകടകരമായ സാന്നിധ്യം കണ്ടെത്തിയെന്ന് അമേരിക്കൻ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചത് അടുത്തിടെയാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസസ് എന്ന കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടിൽ മരുന്നുകൾ അമേരിക്കൻ വിപണിയിൽ നിന്നു തിരിച്ചുവിളിച്ചിട്ടും അധികമായില്ല. ഇതും ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു.


Read Previous

ദയവായി കുറച്ചുകൂടി കോപ്പിയടിക്കുക’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് പി ചിദംബരം, കോൺഗ്രസ് പ്രകടന പത്രിക പകർത്തിയെഴുതിയെന്ന് വിമർശനം

Read Next

ഷവര്‍മ സ്‌ക്വാഡ്; 52ഷവര്‍മ കടകള്‍ പൂട്ടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »