ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി : ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് ഒരാഴ്‌ച മുമ്പ് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്‍റിൽ പറഞ്ഞു. തെക്കൻ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടർന്ന് കേന്ദ്രം ഒമ്പത് എൻഡി ആർഎഫ് ടീമുകളെ നേരത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴി യുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിആർ എഫ് സംഘങ്ങളുടെ വരവിനെ തുടർന്ന് കേരളം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ മണ്ണിടിച്ചിലിലെ മരണങ്ങൾ കുറയ്ക്കാമായിരുന്നു. വയനാട് ദുരന്തം നേരിടാൻ കേരള സർക്കാരിനും ജനങ്ങൾക്കുമൊപ്പം ശക്തമായി നിൽക്കുകയാണ് കേന്ദ്ര സർക്കാരെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർ ശിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ രണ്ട് കൺ ട്രോൾ റൂമുകളും 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ച് എല്ലാ സൗകര്യങ്ങളും നൽകും. സംസ്ഥാനത്തിന് സാധ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ 184 പേരാണ് മരിച്ചത്. കാണാതാ യവര്‍ക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അമിത് ഷായുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നു മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്‌തു. പ്രളയസാധ്യതയും ഉരുള്‍പൊട്ടല്‍ സാധ്യതയുമുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തത്തിന് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 48 മണിക്കൂറിനിടെ 572 മില്ലിമീറ്റര്‍ മഴ പെയ്‌തു. ജൂലൈ 23 മുതല്‍ 28 വരെ യാതൊരു മുന്നറിയിപ്പും നല്‍കി യില്ല. പരസ്‌പരം പഴി ചാരാനുള്ള സമയമല്ലിത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൊണ്ടായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. ദുരന്തമുണ്ടാകുമ്പോഴെല്ലാം ഇത് പറയുന്നത് നമ്മുടെ രീതിയായി മാറി യിരിക്കുകയാണ്. പ്രളയം വന്നപ്പോഴും അത് തന്നെ പറഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
